എക്സ്ട്രാ ടൈമില്‍ സ്വിസ് പൂട്ട് പൊളിച്ച് അര്‍ജന്റീന സെമിയിൽ
ലോകകപ്പ് ക്വാർട്ടർ ഫൈനല്‍ പോരാട്ടത്തില്‍ സ്വിറ്റ്സർലാൻഡിനെ തകർത്ത് അർജന്റീന സെമിയില്‍. എക്സ്ട്രാ ടൈമില്‍ അല്‍വാരസും ലൗട്ടാരോ മാർട്ടിനസും നേടിയ ഗോളില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ജയം. മത്സരത്തിന്‍റെ 10-ാം മിനിറ്റില്‍ അർജന്‍റീന മുന്നിലെത്തി. മെസ്സിയെടുത്ത കോർണർ കിക്കില്‍ നിന്ന് ഉയർന്നുവന്ന പന്ത് മികച്ച ഹെഡറിലൂടെ മാക് അലിസ്റ്റർ സ്വിസ് വലയിലെത്തിച്ചു. 43-ാം മിനിറ്റില്‍ ലിയാൻഡ്രോ പരേഡസിനെ ഫൗള്‍ ചെയ്തതിന് സ്വിസ് താരം ബ്രെല്‍ എംബോളോയ്ക്ക് റഫറി മഞ്ഞക്കാർഡ് നല്‍കി. രണ്ടാം പകുതിയില്‍ ഫൗള്‍ അഭിനയിച്ചതിന് താരത്തിന് പിന്നീട്…

