പിതാവും മകളും മരണത്തിലേക്കു വീണത് ഒരുമിച്ച്; രോഷമടങ്ങാതെ നാട്ടുകാർ
കോഴിക്കോട് മാലൂർക്കുന്ന് എആർ ക്യാംപ് റോഡിൽ അപകടത്തിൽ പിതാവും മകളും മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. ഇന്നലെ വൈകിട്ട് അപകടം നടന്നപ്പോൾ ഓടിയെത്തിയ നാട്ടുകാർ രോഷാകുലരായിരുന്നു. റോഡിലെ ഈ വളവിൽ ഇതുവരെ 15 വണ്ടികളാണ് അപകടത്തിൽപെട്ടത്. ഇന്നലെ മരിച്ച രണ്ടുപേരടക്കം ഇതുവരെ മൂന്നു പേരുടെ ജീവനാണ് നഷ്ടമായത്. 16 പേർക്ക് ഇതുവരെ പരുക്കേറ്റു. മാലൂർകുന്നിൽ നിന്ന് കണ്ണാടിക്കലേക്കുള്ള എളുപ്പവഴി മരണത്തിലേക്കുള്ള വഴിയായി മാറിയതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. ഈ വളവിൽ അപകടം പതിവായതോടെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. 2024 നവംബറിൽ…

