മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാമത്തെ ബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും
തുടർച്ചയായി ഒൻപത് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന റെക്കോർഡ് നിർമല സീതാരാമൻ സ്വന്തമാക്കുമ്പോൾ ചരിത്രത്തിൽ ആദ്യമായി ഞായറാഴ്‌ച ബജറ്റ് അവതരണം നടക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളമടക്കം അഞ്ചു സംസ്‌ഥാനങ്ങൾക്ക് കാര്യമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഇ. ശ്രീധരൻ മുന്നോട്ടുവച്ച തിരുവനന്തപുരം- കണ്ണൂർ അതിവേഗ റെയിൽ എന്നിവ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 21,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, റബറിന് താങ്ങുവില വർധിപ്പിക്കാൻ ധനസഹായം തുടങ്ങിയ…

