ഗ്യാസ് സിലിണ്ടർ ലോറിയിടിച്ച് ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു കയറിയ യുവതിക്ക് ദാരുണാന്ത്യം
ആലുവ: നിർത്തിയിട്ടിരുന്ന ഗ്യാസ് സിലിണ്ടർ ലോറി അപ്രതീക്ഷിതമായി വലത്തോട്ടെടുത്തതിനെ തുടർന്ന് ബൈക്കിൽ ഇടിച്ചു. ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു കയറിയ യുവതിക്ക് ദാരുണാന്ത്യം. ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്ക് പോകുന്ന ദേശീയപാതയിലാണ് അപകടമുണ്ടായത്. ദേശം പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ ഹരിപ്രസാദിൻ്റെ മകൾ 23 കാരിയായ നന്ദനയാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി 22കാരനായ അശ്വിൻ ആൻ്റണിയെ ഇടപ്പള്ളിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.30ന് അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയിലായിരുന്നു അപകടം. ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്കു പോകുകയായിരുന്നു ബൈക്ക്….

