Headlines

നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

തമിഴ് സിനിമ രംഗത്ത് തിരക്കഥകൾ കൊണ്ട് വിസ്മയം തീർത്ത പ്രതിഭയായ കെ. ഭാഗ്യരാജ് അന്തരിച്ചു. നടനായും തിരക്കഥാകൃത്തായും സംവിധായകനായും തിളങ്ങിയ ആളായിരുന്നു ഭാഗ്യരാജ്. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 73 വയസായിരുന്നു. കൃഷ്ണസ്വാമി – അമരാവതിയമ്മ ദമ്പതികളുടെ മകനായി 1953 ജനുവരി 7നാണ് ഭാഗ്യരാജ് ജനിച്ചത്. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ വെള്ളൻകോയിലിൽ ആയിരുന്നു ജനനം. സംവിധായകൻ, നടൻ എന്നീ നിലകളിൽ തമിഴ് സിനിമയിൽ സജീവമായിരുന്നു. കുടുംബബന്ധങ്ങളും ഹാസ്യവും കോർത്തിണക്കിയുള്ള അദ്ദേഹത്തിന്റെ കഥകൾ ഏറെ…

Read More

ഇറാഖിനെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്ത് സെനഗൽ നോക്കൗട്ട് സാധ്യത നിലനിർത്തി

ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഐ–യിലെ നിർണ്ണായക പോരാട്ടത്തിൽ ഇറാഖിനെ തകർത്ത് ആഫ്രിക്കൻ ശക്തികളായ സെനഗൽ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാനുള്ള സാധ്യത നിലനിർത്തി. ടൊറൻ്റോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പത്ത് പേരായി ചുരുങ്ങിയ ഇറാഖിനെ സെനഗൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് തകർത്തത്. സെനഗലിനായി പേപ്പ് ഗുയെ രണ്ടു ഗോളുകൾ നേടിയപ്പോൾ ഹബീബ് ദിയാറ, ഇസ്മായില സാർ , ഇലിമാൻ എൻഡിയായെ എന്നിവർ ഓരോ ഗോൾ വീതം നേടി. കളിയുടെ 13 -ാം മിനുട്ടിൽ ഇറാഖി താരം റിബിൻ സലുക…

Read More

ഡെംബലെ ഹാട്രിക്കിൽ നോർവേയെ 4-1 ന് തകർത്ത് ഫ്രാൻസ്

ബോസ്റ്റണ്‍: ലോകകപ്പ് ഫുട്ബാളില്‍ ഇന്നലെ രാത്രി നോർവേയ്ക്ക് എതിരെ നടന്ന ഗ്രൂപ്പിലെ അവസാനമത്സരത്തില്‍ 32 മിനിട്ടിനകം മൂന്നു ഗോളുകള്‍ നേടി ഫ്രാൻസിന്റെ ഒസ്മാനേ ഡെംബലേ നിലവിലെ ബാലൻ ഡി ഓർ ജേതാവായ ഡെംബലെ 7, 20, 32 മിനിട്ടുകളിലായാണ് നോർവേയുടെ വലകുലുക്കിയത്. 21-ാം മിനിട്ടില്‍ തേലോ ആസ്ഗാഡിലൂടെ നോർവേയും ഗോള്‍ നേടിയെങ്കിലും ഇൻജുറി ടൈമിലെ ഡെസിറെ ദുവേയുടെ ഗോളും ചേർത്ത് 4- 1ന് ഫ്രാൻസ് ജയം സ്വന്തമാക്കി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ജർമ്മനിയെ 2- 1ന് അട്ടിമറിച്ച്‌…

Read More

ഇന്നു മുതൽ മുൻഗണനാ റേഷൻ കാർഡുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം:-മുന്‍ഗണനാ റേഷൻ കാർഡുകൾക്ക് ഇന്നു മുതല്‍ അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ അറിയിച്ചു. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ പിഎച്ച്എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരംമാറ്റാനായി 27 മുതല്‍ അടുത്ത മാസം 17 വരെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അര്‍ഹരായ കാര്‍ഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ (ecitizen.civilsupplieskerala.gov.in )  മുഖേനയോ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള, മുന്‍ഗണനേതര…

Read More

മുളകുപൊടി വിതറി 28 ലക്ഷം കവർന്നു;വെറും10 മിനിറ്റിനുള്ളിൽ പ്രതികൾ 3 പേർ അറസ്‌റ്റിൽ

      ഹരിപ്പാട് : സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വെച്ചിരിക്കുന്ന സ്വർണ്ണം എടുക്കാൻ എന്ന വ്യാജേന വിളിച്ചുവരുത്തി കണ്ണിൽ മുളകുപൊടി വിതറി ഇരുപത്തിയെട്ട് ലക്ഷം രൂപയും സ്വർണ്ണവും കവർന്ന കേസിൽ മൂന്നുപേരെ പൊലീസ് പത്തുമിനിറ്റിനുള്ളിൽ പിടികൂടി. മീനച്ചിൽ കിടങ്ങൂർ തട്ടേമാട്ടേൽ വീട്ടിൽ ശ്രീജിത്ത് ബെന്നി (27), കഞ്ഞിക്കുഴി എസ് എൽ പുരം തിരുവാതിര വീട്ടിൽ അരവിന്ദ് (27), കോട്ടയം കടപ്പൂർ വട്ടുകുളം എർത്തയിൽ വീട്ടിൽ അനീഷ് ജെയിംസ് (22) എന്നിവരെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്നും 28,23,800…

Read More

മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല; ചിതയൊരുക്കി ലീഗ് വനിത നേതാവ്

കാസര്‍കോട്: രോഗബാധിതനായി മരിച്ചപ്പോള്‍ സ്വന്തം കുടുംബം കൈവിട്ട നാരായണന് മകളുടെ സ്ഥാനത്തുനിന്നു ചിതയൊരുക്കി ജില്ലാപഞ്ചായത്തംഗമായ വനിതാ ലീഗ് നേതാവ്. മീഞ്ച പഞ്ചായത്തിലെ ചികുറുപാതയിലാണ് സംഭവം. കാന്‍സര്‍ ബാധിതനായി തെരുവില്‍ കണ്ടെത്തിയ, മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ നാരായണന്റെ മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബവും ബന്ധുക്കളും വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് മഞ്ചേശ്വരം ജില്ലാ പഞ്ചായത്ത് അംഗവും വനിതാ ലീഗ് നേതാവുമായ ഇര്‍ഫാന ഇഖ്ബാല്‍ മകളുടെ സ്ഥാനത്തുനിന്ന് ഹിന്ദു ആചാരപ്രകാരം ചിതയ്ക്ക് തീ കൊളുത്തി സംസ്‌കാര ചടങ്ങുകള്‍ നടത്തി. കാന്‍സര്‍ ബാധിതനായി തെരുവില്‍ ദുരിതമനുഭവിച്ചിരുന്ന…

Read More

ഇന്ത്യയെ തകർത്ത് അയർലൻഡ്; 34 റൺസിൻ്റെ  പരാജയം

ബെല്‍ഫാസ്റ്റ്: ടി20 ലോക ചാംപ്യന്മാരായി അയര്‍ലന്‍ഡിലെത്തിയ ടീം ഇന്ത്യക്ക് അപ്രതീക്ഷിത തോല്‍വി. ഐറിഷ് ടീം ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ 148ന് പുറത്തായി. 34 റണ്‍സിനാണ് ആതിഥേയരുടെ വിജയം.ഇന്ത്യക്കെതിരെ അയര്‍ലന്‍ഡിന്റെ ആദ്യ വിജയമാണിത്‌. സ്‌കോര്‍: അയര്‍ലന്‍ഡ് – 20 ഓവറില്‍ 9ന് 182, ഇന്ത്യ -18.5 ഓവറില്‍ 148ന് പുറത്ത്. 49 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അരങ്ങേറ്റക്കാരായ മാറ്റ് ഹൊല്ലാര്‍ഡ്, ജയ് മൂന്ദ്ര എന്നിവരാണ് ഇന്ത്യന്‍…

Read More

കേരള എന്‍ട്രന്‍സ് ഫലം നാളെ പ്രഖ്യാപിക്കും

കൊച്ചി: കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ ( കീം) ഫലം നാളെ പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോണാണ് കൊച്ചിയില്‍ ഫലം പ്രഖ്യാപിക്കുക. സിബിഎസ്ഇ 12-ാം ക്ലാസ് പുനര്‍മൂല്യ നിര്‍ണയ ഫലം വൈകിയതിനാലാണ് ഇത്തവണ കീം ഫലവും വൈകിയത്. 22 ന് ഫലം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചെങ്കിലും മാര്‍ക്ക് ചേര്‍ക്കാന്‍ കൂടുതല്‍ സമയം തേടി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മന്ത്രിയെ സമീപിച്ചതോടെയാണ് മാറ്റുകയായിരുന്നു. സിബിഎസ്ഇ റീവാല്യുവേഷൻ മാർക്ക് കൂടി പരിഗണിച്ച്, റാങ്ക് ലിസ്റ്റ് പരിഷ്‌കരിച്ച…

Read More

‘സ്‌പെഷ്യല്‍ ഗ്രേഡ്’ വേണ്ട; മഹാരാജാസ് അടക്കം ഏഴ് കോളേജുകളുടെ പദവി റദ്ദാക്കി സര്‍ക്കാര്‍

      തിരുവനന്തപുരം : സംസ്ഥാനത്തെ കോളജുകളുടെ സ്പെഷ്യൽ ഗ്രേഡ് പദവി ഒഴിവാക്കി സർക്കാർ ഉത്തരവ്. എറണാകുളം മഹാരാജാസ് കോളേജ് അടക്കം ഏഴ് കോളജുകളുടെ സ്പെഷൽ ഗ്രേഡ് പദവിയാണ് റദ്ദാക്കിയത്. 1994ലെ സ്പെഷൽ റൂൾ പ്രകാരമുള്ള തീരുമാനമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയത്. പദവി റദ്ദാക്കിയതോടെ ഈ കോളേജുകളിൽ പ്രിൻസിപ്പൽമാരെ നിയമിച്ചും വകുപ്പ് ഉത്തരവിറക്കി. ഏഴാം യുജിസി റെഗുലേഷൻ പ്രകാരം സ്പെഷൽ ഗ്രേഡ് കോളേജുകൾ എന്ന വിഭാഗം ഇല്ലെന്ന് കണ്ടെത്തിയാണ് വകുപ്പിൻ്റെ നടപടി. എറണാകുളം മഹാരാജാസ് കോളേജ്, തലശേരി…

Read More

ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്‌റ്റാലിൻ തയ്യാറാകുന്നുവെന്ന് റിപ്പോർട്ട്

ചെന്നൈ: വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഒരുങ്ങുന്നുവെന്ന് സൂചന. മുഖ്യമന്ത്രി വിജയ് രാജിവെച്ചാല്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃച്ചി ഈസ്റ്റിലാണ് എം കെ സ്റ്റാലിന്‍ മത്സരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. തൃച്ചി വെസ്റ്റ് എംഎല്‍എ കെ എന്‍ നെഹ്‌റുവിന്റെ പരാമര്‍ശത്തില്‍ നിന്നാണ് സ്റ്റാലിന്‍ മത്സരിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. സ്റ്റാലിന്‍ വേഗം തന്നെ നിയമസഭയിലേക്ക് തിരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മണ്ഡലം ഏതാണെന്ന സൂചന നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം നിയമസഭയില്‍ വെച്ച് പ്രതിപക്ഷ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial