Headlines

മദ്യലഹരിയിലായ പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ മദ്യലഹരിയായ പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു. വളാഞ്ചേരി വൈക്കത്തൂർ പച്ചീരിയിൽ താമസിക്കുന്ന മങ്കുഴിയിൽ ശബരിയുടെ മകൻ ശ്യാം കൃഷ്‌ണൻ (17) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. രാത്രി മദ്യപിച്ചെത്തിയ പിതാവുമായി ശ്യാം തർക്കത്തിൽ ഏർപ്പെട്ടു. തർക്കത്തിനിടെ പിതാവിന്റെ അബദ്ധത്തിൽ ഉള്ള അടിയേറ്റ് ശ്യാം വീഴുകയായിരുന്നു. പിതാവ് തന്നെ കുട്ടിയെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ മെഡിക്കൽ കോളേജ് അശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരിക്കുകയായിരുന്നു….

Read More

തമിഴ്‌നാട്ടില്‍ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

        ചെന്നൈ: തമിഴ്‌നാട്ടില്‍ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.അയല്‍വാസിയടക്കം രണ്ടുപേര്‍ പിടിയില്‍. കോയമ്പത്തൂരിലെ സുലൂര്‍ മേഖലയിലെ കണ്ണംപാളയം തടാകത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.കാര്‍ത്തിക്, മോഹന്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് കാര്‍ത്തിക്. വീടിനു സമീപത്തെ കടയില്‍ സാധനം വാങ്ങാന്‍ പോയപ്പോഴായിരുന്നു കാര്‍ത്തിക് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പോലീസ് പിടികൂടുന്നതിനിടെ കാര്‍ത്തിക്കിന്റെ ഒരു കൈയും കാലും ഒടിഞ്ഞിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മോഹനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

കർണ്ണാടകയിൽ ക്രൂയിസർ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് കുടുംബത്തിലെ അഞ്ച് പേർ മരിച്ചു.

           ബംഗളുരു : കർണാടക കലബുറഗി ജില്ലയിലെ ലാഡ്‌ലാപൂരിന് സമീപം ക്രൂയിസർ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു’ ചിറ്റാപൂർ താലൂക്കിലെ വാഡിക്ക് സമീപം ദേശീയപാത 150 ൽ രാത്രി വൈകിയായിരുന്നു അപകടം.ഒരേ കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. മഹ്മൂദ് ഹുസൈൻ (60), ഫാത്തിമ അബ്ദുൾ സാബ് (40), റസൂൽ ബീ (40), മഹ്ബൂബ് സംഗവി (37), ക്രൂയിസർ ഡ്രൈവർ ടോളു പാഷ (24) എന്നിവരാണ് മരിച്ചത്. ചിറ്റാപൂർ താലൂക്കിലെ ഇംഗലഗി ഗ്രാമത്തിൽ താമസിക്കുന്നവരാണ് മരിച്ചവരെല്ലാം.വെള്ളിയാഴ്ച…

Read More

എസ്ബിഐ പണിമുടക്ക് മാറ്റി

തിരുവനന്തപുരം: തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്താനിരുന്ന എസ്ബിഐ പണിമുടക്ക് മാറ്റിവച്ചു. ജീവനക്കാരുമായി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ശനിയും ഞായറും അവധിയും തിങ്കളും ചൊവ്വയും പണിമുടക്കും ബുധനാഴ്ച ബക്രീദ് അവധി കൂടി വരുമ്പോള്‍ അഞ്ചു ദിവസം ബാങ്കിങ് ഇടപാടുകള്‍ മുടങ്ങിയേക്കുമെന്ന തരത്തിലായിരുന്നു നേരത്തേ സൂചനകള്‍ വന്നത്. ചര്‍ച്ചയില്‍ തീരുമാനമായതോടെ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാണ് ഇതോടെ വരുന്നത്. പൊതുജനത്തിന് വലിയ ആശ്വാസമാകുന്ന തീരുമാനമാണ് മാനേജ്‌മെന്റും ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയിലൂടെ കൈവന്നത്. ജീവനക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മാനേജ്‌മെന്റ്…

Read More

ധീരജ് വധക്കേിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ ഡിസിസി അംഗമാക്കാൻ നീക്കം; നാമനിർദേശം ചെയ്ത് ഡിസിസി പ്രസിഡൻ്റ്

ഇടുക്കി: ധീരജ് വധക്കേിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ ഇടുക്കി ഡിസിസി അംഗമാക്കാൻ നാമനിർദേശം ചെയ്ത് ഡിസിസി പ്രസിഡൻറ് സി.പി മാത്യു. നിഖിൽ പൈലി അടക്കം അഞ്ചു പേരെയാണ് ഡിസിസി അംഗങ്ങളായി നാമനിർദേശം ചെയ്തത്. കെപിസിസി സംഘടന ജനറൽ സെക്രട്ടറിയുടെ അംഗീകാരം ലഭിച്ചാൽ നിഖിൽ പൈലി ഡിസിസി അംഗമാവും 2022 ലാണ് പൈനാന് എൻജിനീയറിംഗ് കോളജിലെ വിദ്യാർഥിയും എസ്എഫ്‌ഐ പ്രവർത്തകനുമായിരുന്ന ധീരജ് കൊല ചെയ്യപ്പെടുന്നത്. കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി എന്നാണ് കേസ്. ഇതിലെ ഒന്നാം പ്രതിയാണ് നിഖിൽ…

Read More

ഉമര്‍ ഖാലിദിന് ജാമ്യം

കൊച്ചി: ഡല്‍ഹി കലാപ ഗൂഢാലോചനാക്കേസ് പ്രതി ഉമര്‍ ഖാലിദിന് ജാമ്യം. മൂന്ന് ദിവസത്തേക്കാണ് ഡല്‍ഹി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങാനാവുക. അമ്മയുടെ ചികിത്സാര്‍ത്ഥമാണ് ജാമ്യം. ജസ്റ്റിസുമാരായ പ്രതിഭ എം സിങ്, മധു ജെയിൻ എന്നിവരാണ് ഹർജി പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കണമെന്നും ഒരു മൊബൈല്‍ ഫോണ്‍ മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഫോണ്‍ നമ്പര്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണമെന്നും ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും ഉപാധിയിൽ…

Read More

നിയമസഭാ കക്ഷി നേതാവ് സംബന്ധിച്ച് സംസ്ഥാന ബിജെപിയില്‍ തര്‍ക്കം

തിരുവനന്തപുരം: നിയമസഭാ കക്ഷി നേതാവ് സംബന്ധിച്ച് സംസ്ഥാന ബിജെപിയില്‍ തര്‍ക്കം. കഴക്കൂട്ടത്ത് നിന്നും വിജയിച്ച വി മുരളീധരന്‍ നേതൃസ്ഥാനം ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം ഉടലെടുത്തത്. സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍. പരിചയ സമ്പത്ത് ഉയര്‍ത്തിക്കാട്ടിയാണ് വി മുരളീധരനായി ഒരു വിഭാഗം വാദിക്കുന്നത്. വി മുരളീധരന്‍ നിയമസഭാ കക്ഷി നേതാവ് ആകും എന്നായിരുന്നു നേരത്തെ പുറത്ത് വന്നത്. അങ്ങനെയാവുമ്പോള്‍ പാര്‍ട്ടിയില്‍ രണ്ട് അധികാര കേന്ദ്രം രൂപപ്പെടുമെന്ന വാദമാണ് ഓദ്യോഗിക പക്ഷം ഉയര്‍ത്തുന്നത്. ഒടുക്കം…

Read More

സുഹൃത്ത് മരിച്ചെന്ന് വ്യാജക്കഥ ആറ്റുകാലിൽ താലികെട്ടാതെ മുങ്ങി മറ്റൊരു വിവാഹത്തിനൊരുങ്ങിയ യുവാവ് പിടിയിൽ

തിരുവനന്തപുരം : വിഴിഞ്ഞം വിവാഹവാഗ്ദാനം നൽകി യുവതിയെ നാലുവർഷത്തോളം പീഡിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപയും സ്വർണ്ണവും തട്ടിയെടുത്ത് ഒളിവിൽ പോകുകയും ചെയ്ത തിരുവനന്തപുരം മണക്കാട് സ്വദേശി സച്ചിൻകുമാർ (32) പാലക്കാട്ടുവെച്ച് റെയിൽവേ പൊലീസിന്റെ പിടിയിലായി. ആറ്റുകാൽ ക്ഷേത്രത്തിൽ നിശ്ചയിച്ചിരുന്ന വിവാഹദിവസം സുഹൃത്ത് അപകടത്തിൽ മരിച്ചെന്ന വ്യാജക്കഥയുണ്ടാക്കി മുങ്ങിയ ഇയാൾ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് വിഴിഞ്ഞം പൊലീസിന്റെ നിർണായക ഇടപെടലിൽ വലയിലാകുന്നത്.(2022) മുതൽ ഇക്കഴിഞ്ഞ ജനുവരി വരെയുള്ള കാലയളവിൽ സച്ചിൻകുമാർ 29-കാരിയായ യുവതിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും വിവിധ ആവശ്യങ്ങൾ പറഞ്ഞ്…

Read More

മലയിടം തുരുത്തിലെ പോലിസ് നടപടി; സിപിഎം നേതാക്കളടക്കം 50 പേര്‍ക്കെതിരേ കേസ്

കൊച്ചി: എറണാകുളം ജില്ലയിലെ മലയിടം തുരുത്തില്‍ ദലിത് കുടുംബങ്ങള്‍ക്കെതിരായ പോലിസ് നടപടിയില്‍ കേസെടുത്ത് പോലിസ്. സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദലിത് കുടുംബാംഗങ്ങളും അടക്കം 50 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. അന്യായമായ സംഘംചേരല്‍, ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് തടിയിട്ടപറമ്പ് പോലിസ് കേസെടുത്തത്. ഇന്നലെ ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലിസ് ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചത്. ഇതിന് പിന്നാലെയാണ് കേസ്. അതേസമയം, എറണാകുളം മലയിടം തുരുത്തില്‍ ദലിത് കുടുംബങ്ങള്‍ക്ക് നേരെയുണ്ടായ പോലിസ് അതിക്രമത്തെ രാഷ്ട്രീയ…

Read More

സ്നേഹ പ്രകടനം നടത്തി വായോധികയുടെ കമ്മൽ പറിച്ചെടുത്തയാൾ പിടിയിൽ

കൽപ്പറ്റ: അയൽവാസിയായ വയോധികയുടെ കാതിൽ കിടന്ന കമ്മൽ വലിച്ചു പറിച്ചെടുത്ത സംഭവത്തിൽ യുവാവ് പിടിയിൽ. വള്ളിയൂർക്കാവ് കാരത്തങ്കൽ വീട്ടിൽ സനീഷ് തോമസ് (46) ആണ് മാനന്തവാടി പൊലീസിന്റെ പിടിയിലായത്. ഇടതു കാതിലെ അര പവനോളം വരുന്ന കമ്മലാണ് സനീഷ് മോഷ്ടിച്ചത്. മനന്തവാടിയിലെ ഒരു ജ്വല്ലറിയിൽ വിൽപ്പന നടത്തിയ കമ്മിൽ പൊലീസ് കണ്ടെടുത്തു. 17നു വൈകീട്ടാണ് സംഭവം. 85കാരിയായ കല്യാണിയുടെ വീട്ടിൽ കയറി കുശലാന്വേഷണം നടത്തി സംസാരിക്കുന്നതിനിടെ അവരെ കെട്ടിപ്പിടിക്കുകയും 2 ചെവിയിലും പിടിച്ചു വലിക്കുകയും ചെയ്തു. ചെവിയിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial