മകൻ്റെ ജീവനെടുക്കാനൊരുങ്ങിയ പുലിയെ കൊലപ്പെടുത്തിയ അച്ഛനെതിരെ കേസ്

ഗാന്ധിനഗർ: മകൻ്റെ ജീവനെടുക്കാനൊരുങ്ങിയ പുലിയെ കൊലപ്പെടുത്തിയ അച്ഛനെതിരെ കേസ്. പുലിയുടെ വായിൽ നിന്ന് മകനെ രക്ഷിക്കാൻ കുന്തവും അരിവാളും ഉപയോഗിച്ചാണ് 60 കാരനായ അച്ഛൻ പുലിയെ കൊന്നത്. സമൂഹമാധ്യമങ്ങളിൽ താരമായ അച്ഛനെതിരെ വനംവകുപ്പാണ് കേസെടുത്തിരിക്കുന്നത്. ഗിർ സോമനാഥിലെ ഗാംഗ്ഡ ഗ്രാമത്തിലാണ് സംഭവം. ബുധനാഴ്ച രാത്രി 10 മണിക്ക് പുലിയുടെ ആക്രമണം ഉണ്ടായത് വീട്ടിലെ ഷെഡിൽ വിശ്രമിക്കുകയായിരുന്ന ബാബുഭായിയെ പുള്ളിപ്പുലി പെട്ടെന്ന് ആക്രമിക്കുകയായിരുന്നു.ബാബുഭായിയുടെ കരച്ചിൽ കേട്ടാണ് മകൻ ശർദുൽ വീടിന് പുറത്തേക്ക് ഓടിയെത്തിയത്. ശർദുലിനെ കണ്ടതോടെ ബാബു ഭായിയെ…

Read More

സംസ്കാരത്തിനായി കൊണ്ടുപോകുന്നതിനിടെ ശ്മശാനത്തിലേക്കുള്ള വഴി കൈയ്യേറ്റക്കാർ തടഞ്ഞു;നടുറോഡിൽ സംസ്കരിച്ച് ബന്ധുക്കൾ

പട്‌ന: സംസ്കാരത്തിനായി കൊണ്ടുപോകുന്നതിനിടെ ശ്മശാനത്തിലേക്കുള്ള വഴി കൈയ്യേറ്റക്കാർ തടഞ്ഞു. മറ്റ് മാർഗങ്ങളില്ലാതെ 91 വയസുള്ള ദലിത് വയോധികയുടെ മൃതദേഹം നടുറോഡിൽ സംസ്‌ക്കരിച്ച് ബന്ധുക്കൾ. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. സോന്ധോ വാസുദേവ് ഗ്രാമവാസിയായ ജാപ്പി ദേവിയുടെ മൃതദേഹമാണ് പ്രാദേശിക കടയുടമകൾ വഴി തടഞ്ഞതോടെ നടുറോഡിൽ സംസ്‌ക്കരിച്ചത് ശ്മശാനത്തിലേക്കുള്ള പൊതുവഴി ദീർഘകാലമായി കൈയേറ്റക്കാരുടെ നിയന്ത്രണത്തിലായിരുന്നു. മൃതദേഹവുമായി മുന്നോട്ട് പോകാൻ ബന്ധുക്കൾ പലതവണ ശ്രമിച്ചെങ്കിലും കൈയേറ്റക്കാർ വഴങ്ങിയില്ല. ഒടുവിൽ മറ്റ് വഴികളില്ലാതെ റോഡിൽ തന്നെ ബന്ധുക്കൾ ചിതയൊരുക്കി അന്ത്യകർമ്മങ്ങൾ നടത്തുകയായിരുന്നു….

Read More

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

     നെടുമങ്ങാട് : തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ് ആരോപണത്തിൽ ഡിഎംഒ തല അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം. ചികിത്സ രേഖകളുമായി ഇന്ന് ആശുപത്രിയിൽ എത്താൻ നിർദേശം ലഭിച്ചതായി പരാതിക്കാരിയുടെ കുടുംബം അറിയിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ആശുപത്രിയിൽ എത്താൻ നിർദേശം ലഭിച്ചതായി കുടുംബം പറഞ്ഞു. ഡിഎംഒ, ആർ സി എച്ച്, ജില്ലാ നഴ്സിംഗ് ഓഫീസർ അടങ്ങുന്ന സംഘമാകും പരാതിയെ കുറിച്ച് അന്വേഷിക്കുക. നെടുമങ്ങാട് ജില്ലാ…

Read More

സ്വർണത്തിന് മാത്രമല്ല കമ്പിക്കും പൊന്നുംവില; നിർമാണ മേഖല പ്രതിസന്ധിയിൽ

കോഴിക്കോട്: സ്വർണത്തിന് മാത്രമല്ല, കമ്പിക്കും പൊന്നിൻവില. അപ്രതീക്ഷിതമായി ഇരുമ്പുകമ്പികളുടെ വില വർധിച്ചതോടെ നിർമാണ മേഖല വൻ പ്രതിസന്ധിയിലായി. കോവിഡിനെ തുടർന്നുള്ള പ്രതിസന്ധികളിൽനിന്ന് കരകയറി നിർമാണ മേഖല പഴയരീതിയിലേക്ക് മടങ്ങിയെത്തി സജീവമാകുന്നതിനിടെയാണ് കമ്പികളുടെ വില വർധിച്ചത്. പത്തുദിവസത്തിനുള്ളിൽ കിലോക്ക് അഞ്ചുമുതൽ എട്ടു രൂപവരെയാണ് കോൺക്രീറ്റ് നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന കമ്പിയുടെ വില വർധിച്ചത്. ഇതോടെ മൊത്തം നിർമാണ പ്രവർത്തനങ്ങളുടെ ചെലവ് പത്ത് ശതമാനത്തിൽകൂടുതൽ വർധിക്കുമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ മിനാർ-65, കൈരളി-66, അപെക്സ്-60 എന്നിങ്ങനെയാണ് കിലോയുടെ…

Read More

‘ആർത്തവാരോഗ്യം മൗലികാവകാശം’: സ്കൂൾ വിദ്യാർത്ഥിനികൾക്ക് സാനിറ്ററിപാഡ് സൗജന്യമായി നൽകാൻ സംസ്ഥാനങ്ങളോട് സുപ്രീം കോടതി

       സ്വകാര്യ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥിനികൾക്ക് സൗജന്യ ബയോ-ഡീഗ്രേഡബിൾ സാനിറ്ററി പാഡുകൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി നിർദേശം നൽകി. ആർത്തവ ശുചിത്വത്തിനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം ആർത്തവ ശുചിത്വത്തിനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് കോടതി പറഞ്ഞു. സ്വകാര്യ സ്കൂളുകൾ ഈ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടാൽ…

Read More

ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐയെ പൊലീസുകാരൻ ആക്രമിച്ചു; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

     വെള്ളല്ലൂർ : തിരുവനന്തപുരത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്‌ഐയെ പൊലീസുകാരൻ ആക്രമിച്ചു. തിരുവനന്തപുരം നഗരൂർ വെള്ളല്ലൂരിലാണ് സംഭവം. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട സംഘർഷം നിയന്ത്രിക്കുന്നതിനിടയെയാണ് ആക്രമിച്ചത്. വെള്ളല്ലൂര്‍ ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് സംഭവമുണ്ടായത്. സംഘര്‍ഷം തടയാന്‍ ശ്രമിച്ചപ്പോഴാണ് എസ്‌ഐക്ക് മര്‍ദ്ദനമേറ്റത്. നഗരൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ അൻസാറിനാണ് മർദ്ദനമേറ്റത്. പരുക്കേറ്റ എസ്.ഐ അൻസാർ കേശവപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ പള്ളിക്കൽ പൊലീസ് സ്റ്റേഷനിലെ CPO ചന്തു ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചന്തുവിനെ കൂടാതെ…

Read More

യുദ്ധവും ദുരന്തവും മത്സര റിപ്പോർട്ടിങ്ങിനുള്ള വേദിയല്ല:മാധ്യമപ്രവർത്തക അഞ്ജന ശങ്കർ

തിരുവനന്തപുരം:യുദ്ധവും ദുരന്തവും മത്സര റിപ്പോർട്ടിങ്ങിനുള്ള വേദിയല്ലെന്നും അത്തരം വാർത്തകൾ നൽകുമ്പോൾ ധാർമ്മികത പാലിക്കണമെന്നും സെൻസേഷണലിസം ഒഴിവാക്കണമെന്നും രാജ്യാന്തര മാധ്യമപ്രവർത്തക അഞ്ജന ശങ്കർ. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തിരുവനന്തപുരം മസ്‌കോട്ട്  ഹോട്ടലിൽ സംഘടിപ്പിച്ച സംസ്ഥാന മാധ്യമ ദിനാഘോഷത്തിൽ ‘സംഘർഷ ഭൂമിയിൽ നിന്നുള്ള റിപ്പോർട്ടിങ്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ. യുക്രൈൻ, അഫ്ഗാനിസ്ഥാൻ, യെമൻ, സിറിയ, ഇസ്രയേൽ തുടങ്ങിയ സംഘർഷഭരിതമായ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്ത അനുഭവങ്ങൾ മലയാളിയായ അഞ്ജന ശങ്കർ മാധ്യമ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. യുദ്ധമുഖത്ത് റിപ്പോർട്ട്…

Read More

നിയന്ത്രണം വിട്ട ബൈക്ക് മെട്രോ തൂണിലിടിച്ചു കയറി അപകടം;ചികിത്സയിലായിരുന്ന യുവാവ് കാർത്തിക് അന്തരിച്ചു

കൊച്ചി: എറണാകുളം ചങ്ങമ്പുഴ പാർക്കിന് സമീപം മെട്രോ തൂണിൽ ബൈക്കിടിച്ച് ചികിത്സയില്‍ ആയിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. കൊല്ലം അഞ്ചാലുംമൂട് പ്രാക്കുളം വെളിയിൽ വീട്ടിൽ ആർ. കാർത്തിക് ആണ് മരിച്ചത് 26 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥിയായിരുന്നു കാർത്തിക്. വ്യാഴാഴ്ച പുലർച്ചെ 4.15-ഓടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് മെട്രോ തൂണിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാർത്തിക്കിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 8.45-ഓടെ മരണം സംഭവിക്കുകയായിരുന്നു. പരേതനായ…

Read More

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ റോയ് സി.ജെ ജീവനൊടുക്കി; സംഭവം ഇഡി റെയ്ഡിനിടെ

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ റോയ് സി ജെ ജീവനൊടുക്കി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെ സ്വയം വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിലെ ഓഫീസിൽ വച്ചാണ് ആത്മഹത്യ. സംഭവത്തിന് പിന്നാലെ തന്നെ റോയിയെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഓഫീസിനുള്ളിലെ തന്റെ മുറിയിൽ വെച്ച് റോയി സ്വന്തം തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു

Read More

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; പവന് 5240 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നാണ് സ്വര്‍ണവില താഴേക്ക് പോയത്. ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 22 കാരറ്റ് സ്വര്‍ണം പവന് 5,240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,25,120 രുപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 15,640 രൂപയായി. ഇന്നലത്തെ അപേക്ഷിച്ച് 655 രൂപ കുറഞ്ഞു.18 കാരറ്റിന് ഗ്രാമിന് 540 രൂപ കുറഞ്ഞ് 12,930 രൂപയാണ് വില. സ്വര്‍ണത്തിന് പിന്നാലെ വെള്ളി വിലയിലും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial