കീം 2026 പ്രവേശനം: ജനുവരി 31 വരെ അപേക്ഷ സമര്‍പ്പിക്കാം

തിരുവനന്തപുരം: 2026-27 അധ്യയന വര്‍ഷത്തില്‍ കേരളത്തിലെ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കീം 2026 അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 31 വരെ നീട്ടി. അപേക്ഷയോടൊപ്പം പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ, ഒപ്പ്, ജനനത്തീയതി തെളിയിക്കുന്ന രേഖകള്‍ എന്നിവ ജനുവരി 31നകം ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണം. മറ്റ് അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ ഫെബ്രുവരി ഏഴുവരെ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷ എഴുതുന്ന അപേക്ഷകര്‍, കേരളത്തിലെ മെഡിക്കല്‍ അല്ലെങ്കില്‍ മെഡിക്കല്‍ അനുബന്ധ…

Read More

ആസിഡ് ആക്രമണം: നിയമം കൂടുതല്‍ കര്‍ശനമാക്കണമെന്ന് സുപ്രിംകോടതിയുടെ പരാമര്‍ശം

ന്യൂഡല്‍ഹി: ആസിഡ് ആക്രമണക്കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തപ്പെടുന്ന പ്രതികള്‍ക്ക് നിലവിലുള്ളതിലുപരി കടുത്ത ശിക്ഷകള്‍ നല്‍കുന്നതിനായി പ്രത്യേക നിയമനിര്‍മാണം ആവശ്യമാണെന്ന് സുപ്രിംകോടതി. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള ശിക്ഷാനടപടികള്‍ പരിഗണിക്കേണ്ടതുണ്ടെന്ന സുപ്രധാന നിരീക്ഷണമാണ് കോടതി നടത്തിയത്. ആസിഡ് ആക്രമണത്തിനിരയായ ഷഹീന്‍ മാലിക് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഈ പരാമര്‍ശം നടത്തിയത്. ഇത്തരം കേസുകളില്‍ ഇരകള്‍ക്ക് ശക്തമായ നിയമപരമായ സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. സ്ത്രീധനക്കൊല കേസുകളില്‍ നിലവിലുള്ളതുപോലെ കുറ്റവാളിയല്ലെന്ന തെളിവ് സമര്‍പ്പിക്കാനുള്ള ബാധ്യത…

Read More

കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ
( സി ഇ ഒ)തിരുവനന്തപുരം ജില്ലാ സമ്മേളനം

തിരുവനന്തപുരം: കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ ) ജില്ലാ സമ്മേളനം ലീഗ് ഹൗസിൽപി ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു.സഹകരണ സംഘങ്ങളെ സംരക്ഷിക്കേണ്ട സർക്കാർ സഹകരണ സംഘങ്ങളെ തകർക്കുന്ന സർക്കാർ ആയി മാറിയിരിക്കുന്നു. കഴിഞ്ഞ 10 വർഷക്കാലമായി ഇടതു സർക്കാർ അധികാരത്തിൽ ഇരിക്കുന്ന കാലത്ത് സഹകരണ മേഖലയുടെ ചരിത്രത്തിൽ ഇല്ലാത്ത വിധം ഈ മേഖല തകർച്ചയെനേരിടുകയാണ്.ഈ പ്രസ്ഥാനത്തെ സംരക്ഷിച്ചു നിർത്തണമെങ്കിൽ കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ സർക്കാർ വരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലീഗ് ജില്ലാ…

Read More

ജനുവരിയിൽ മാത്രം വിൽപ്പനയിൽ 70 ശതമാനത്തിന്റെ ഇടിവ്; സ്വർണം വാങ്ങുന്നത് ജ്വല്ലറികൾ നിർത്തി

സ്വർണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ സ്വർണം വാങ്ങുന്നത് ജ്വല്ലറികൾ താത്കാലികമായി നിർത്തിവെക്കുന്നു. സ്വർണാഭരണങ്ങൾ വാങ്ങാനുള്ള ഉപഭോക്താക്കളുടെ താത്പര്യം കുറഞ്ഞതാണ് ജ്വല്ലറികളുടെ തീരുമാനത്തിന് പിന്നിൽ. നിലവിൽ സ്വർണാഭരണങ്ങളുടെ വിൽപ്പന തീർത്തും കുറവാണ്. അത്യാവശ്യ സാഹചര്യങ്ങളിൽ പുതിയ സ്വർണാഭരണത്തിന് പകരം പഴയത് മാറ്റി വാങ്ങുകയാണ് ഉപഭോക്താക്കൾ ചെയ്യുന്നത് ജനുവരിയിൽ മാത്രം സ്വർണ വിൽപ്പനയിൽ 70 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. വിലയിൽ 30 ശതമാനത്തിലേറെ വർധനവുണ്ടായതോടെയാണിത്. ആഭരണങ്ങൾക്ക് പകരം നിക്ഷേപത്തിന് വേണ്ടി സ്വർണം വാങ്ങുന്നതിലേക്ക് വിപണിയുടെ ട്രെൻഡ് മാറിയിട്ടുണ്ട്. ഗോൾഡ് കോയിൻ, ഗോൾഡ്…

Read More

ചായമൻസയ്ക്ക് സംസ്കാര സാഹിതി ഡോക്യുമെൻ്ററി പുരസ്കാരം

ആറ്റിങ്ങൽ: സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ  ഹ്രസ്വ ചിത്ര മേളയിൽ  ചായമൻസക്ക്ഡോക്യുമെൻ്ററി പുരസ്കാരം. ഫെബ്രുവരി  17 ന് വൈകുന്നേരം കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ പുരസ്കാര വിതരണം നടക്കും.എഴുത്തുകാരനും സംവിധായകനും പത്രപ്രവർത്തകനുമായിരുന്നു സുനിൽ കൊടുവഴന്നൂരിൻ്റെ ആശയത്തിന് ബിന്ദു നന്ദന സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്ത ഡിസൻ്ററിക്കാണ് പുരസ്കാരം ലഭിച്ചത്.ഗ്രീൻ ആപ്പിൾ ക്രിയേഷൻസിൻ്റെ ബാനറിൽ അക്ഷയനിധി, ബൈജു എസ് നായർ എന്നിവരാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്. എരുവ അനൂപ് എഡിറ്റിങ്ങും ബി മുരളീധരൻ നായർ നിർമ്മാണ നിർവഹണവും…

Read More

മുണ്ടക്കൈ – ചുരല്‍മല ദുരിതബാധിതര്‍ക്ക് കൈത്താങ്ങ്; വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും മന്ത്രി കെ രാജൻ

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ – ചുരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതരുടെ വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. 555 കുടുംബങ്ങളുടെ 1620 വായ്പകളുടെ തുകയായ 18,75,6937 രൂപയുടെ ബാധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. കേരള ബാങ്ക് എഴുതിത്തള്ളിയ വായ്പകള്‍ പുറമേ ആണിത് ദുരന്തത്തില്‍പ്പെട്ട എല്ലാവരുടെയും ബാങ്ക് വായ്പ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഇതിനായുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നല്‍കും. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമമങ്ങളെ കണ്ട റവന്യൂ മന്ത്രി കെ രാജന്‍ ആണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. വായ്പ എഴുതിത്തള്ളന്‍…

Read More

പരാതി നൽകാനെത്തിയ യുവതിക്ക് അർധരാത്രി മെസേജ് അയച്ച സിവിൽ പോലീസ് ഓഫീസർക്കെതിരെ പരാതി

    കഴക്കൂട്ടം: പരാതി നൽകാനായി പോലീസ് സ്റ്റേഷനിലെത്തിയ യുവതിയുടെ മൊബൈൽ നമ്പർ കൈക്കലാക്കി അർധരാത്രിയിൽ സന്ദേശമയച്ച് ശല്യപ്പെടുത്തിയ പോലീസുകാരനെതിരേ പരാതി. തുമ്പ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ സന്തോഷിനെതിരേയാണ് യുവതി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. സംഭവത്തിൽ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട പരാതി നൽകാനാണ് ഹോട്ടൽ ജീവനക്കാരിയായ യുവതി തുമ്പ സ്റ്റേഷനിലെത്തിയത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സന്തോഷ് യുവതിയുടെ ഫോൺ നമ്പർ വാങ്ങി. തുടർന്ന് അർധരാത്രിയിൽ തുടർച്ചയായി…

Read More

രഹസ്യവിവരത്തെ തുടർന്ന് പരിശോധന;9.4 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

മലപ്പുറം: രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. വില്പനക്കായി കൈവശം വെച്ച 9.4 ഗ്രാം എംഡിഎംഎയുമായാണ് യുവാവിനെ പിടികൂടിയത്. സംഭവത്തിൽ കാരക്കാപറമ്പ് സ്വദേശിയായ മാറാൻ തൊടിക ഖലീൽ(41) ആണ്. ഡാൻസാഫ് എസ്.ഐ കെ.ആർ. ജസ്റ്റിൻ്റെ പിടിയിലായ സംഘമാണ് പ്രതിയെ പിടികൂടിയത്. ഗ്രാമിന് 3,500 രൂപ നിരക്കിലാണ് ഇയാൾ എൻഡിഎംഎം കച്ചവടം ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു സംഘം ചേർന്ന് ഉപയോഗിക്കാനും സൂക്ഷിക്കാനും എൻഡിഎംഎ കൈവശം വച്ചിരുന്നതായി പ്രതി പോലീസിന് മൊഴി നൽകി. ഇയാൾ…

Read More

തോട്ടത്തിൽ നിന്ന് മുറിച്ച് നീക്കുന്നതിനിടെ അപകടം; തടി ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു

കേളകം: സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്ന് മരം മുറിച്ച് നീക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. മരം മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് അപകടം. പെരുമ്പുന്ന സ്വദേശി കോട്ടുപ്പള്ളിയിൽ പൗലോസ് ആണ് മരിച്ചത്. 38 വയസായിരുന്നു. കേളകം പൊയ്യമല കടയം കവലയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. തോട്ടത്തിലെ റബർ മുറിക്കുന്നതിനിടെ ഈ മരം തെങ്ങിൽ തട്ടി തൊഴിലാളികളുടെ മുകളിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൌലോസിനെ തൊഴിലാളികളും നാട്ടുകാരും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗികളുടെ മരണം…

Read More

വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ മുൻകാമുകിയെ വെട്ടിനുറുക്കി ചാക്കുകളിലാക്കി കനാലിൽ തള്ളി;യുവാവ് അറസ്റ്റിൽ

ആഗ്ര: വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ മുൻകാമുകിയെ വെട്ടിനുറുക്കി ചാക്കുകളിലാക്കി കനാലിൽ തള്ളി. യുവാവ് അറസ്റ്റിൽ. യുവാവ് ജോലി ചെയ്യുന്ന കമ്പനിയിലെ എച്ച്ആർ മാനേജരായ യുവതിയെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. ആഗ്രയിലെ ഒരു സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജരായിരുന്ന 30 കാരിയായ മിങ്കി ശർമ്മയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അതേ കമ്പനിയിലെ അക്കൗണ്ടന്റ് 30 കാരനായ വിനയ് ആണ് പൊലീസിന്റെ പിടിയിലായത്. മിങ്കിയും വിനയും നേരത്തേ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിവാഹം കഴിക്കാൻ വിനയ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial