കൗമാരക്കാര്‍ക്കിടയിലെ ബന്ധങ്ങളെ പോക്‌സോ നിയമത്തില്‍ നിന്ന് ഒഴിവാക്കണം, റോമിയോ ആന്‍ഡ് ജൂലിയറ്റ് വ്യവസ്ഥ വേണം: സുപ്രിംകോടതി
ന്യൂഡല്‍ഹി: കൗമാരക്കാര്‍ക്കിടയിലെ പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ പോക്‌സോ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന് സുപ്രിംകോടതി. വിദേശരാജ്യങ്ങളില്‍ നിലവിലുള്ള ‘ റോമിയോ ആന്‍ഡ് ജൂലിയറ്റ് വ്യവസ്ഥ’ പോലൊന്ന് പോക്‌സോ നിയമത്തിലും വേണമെന്നാണ് സുപ്രിംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. പോക്‌സോ നിയമത്തിന്റെ ദുരുപയോഗം തടയാനാണ് ഈ വ്യവസ്ഥ വേണ്ടതെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍ സിങ്, എന്‍ കോടീശ്വര്‍ സിങ് എന്നിവര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു. പോക്‌സോ കേസില്‍ ആരോപണ വിധേയനായ യുവാവിന് ജാമ്യം നല്‍കിയതിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് സുപ്രിംകോടതി…

