മൊബൈല്‍ നമ്പറുകള്‍ സുരക്ഷിതമായി സൂക്ഷിക്കാൻ സ്ത്രീകൾക്കായി കവച് സംവിധാനമൊരുക്കി ബിഎസ്എൻഎൽ

മൊബൈല്‍ നമ്പറുകള്‍ സുരക്ഷിതമായി സൂക്ഷിക്കാൻ സ്ത്രീകൾക്കായി കവച് സംവിധാനമൊരുക്കി ബിഎസ്എൻഎൽ. ഇതുവഴി ഷോപ്പുകളിൽ റീച്ചാർജ് ചെയ്യുന്നവർക്ക് മൊബൈൽ നമ്പറുകൾ നൽകാതെ തന്നെ റീച്ചാർജ് ചെയ്യാൻ സാധിക്കും. ഈ സേവനം എല്ലാവര്‍ക്കും ലഭിക്കുമെങ്കിലും വനിതാ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് കവച്ച് എന്ന പേരില്‍ കമ്പനി ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് രാജ്യവ്യാപകമായി ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഈ സേവനം വഴി കടകളിലൂടെ മൊബൈല്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ നമ്പര്‍ നല്കാതെ ചാര്‍ജിംഗ് പൂര്‍ത്തിയാക്കാന്‍ സാധിക്കും. റീചാര്‍ജിംഗ് സമയത്ത് ഒരു പത്തക്ക…

Read More

വാമനപുരത്ത് ഒരു വയസുള്ള പിഞ്ചു കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു.

തിരുവനന്തപുരം: വാമനപുരത്ത് ഒരു വയസുള്ള പിഞ്ചു കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു. വാമനപുരം കണിച്ചോട്ട് സുഭാഷ്- അശ്വതി ദമ്പതികളുടെ മകൾ പവിത്രയാണ് മരിച്ചത്. കുട്ടിയുടെ മരണത്തിൽ ദുരൂഹത തോന്നിയ പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് അമ്മ കുറ്റം സമ്മതിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഞ്ഞിനു ജീവനുണ്ടായിരുന്നില്ലെന്നു ഡോക്ടർമാർ അറിയിച്ചു. ഇതോടെയാണ് പൊലീസ് അമ്മയെ ചോദ്യം ചെയ്തത്. കുഞ്ഞിന്റെ അമ്മൂമ്മ തൊഴിലുറപ്പ് ജോലിയ്ക്കു പോകുമ്പോൾ കുഞ്ഞ് വീട്ടിലുണ്ടായിരുന്നു. വൈകീട്ട് മടങ്ങിയെത്തിയപ്പോൾ കട്ടിലിൽ ചലനമറ്റ നിലയിൽ കിടക്കുന്ന കുഞ്ഞിനെയാണ്…

Read More

വിന്റേജ് സ്പെഷ്യലുമായി കെഎസ്ആർടിസി; പഴയ അമ്മാവൻ ബസ് നിരത്തിലിറക്കി

തിരുവനന്തപുരം: പഴയകാല മോഡലിൽ ബസ് നിരത്തിലിറക്കി കെഎസ്ആർടിസി. പണ്ട് തലസ്ഥാന നഗരിയിലൂടെ ഓടിയിരുന്ന ബസിന്റെ മാതൃകയിൽ പാപ്പനംകോട് സെൻട്രൽ വർക്സിലാണ് ബസ് പനഃസൃഷ്ടിച്ചത്. കെഎസ്ആർടിസി ഉപയോഗിച്ചു കൊണ്ടിരുന്ന പുതിയ മോഡൽ ബസിന്റെ ബോഡിയിൽ മാറ്റം വരുത്തിയാണ് വിന്റേജ് സ്പെഷ്യൽ തയ്യാറാക്കിയത്. ഉൾഭാഗവും പഴയതുപോലെ തന്നെയാണ്. വിന്റേജ് സ്പെഷ്യൽ എന്നു പേരിട്ടുള്ള ബസ് മന്ത്രി കെബി ഗണേഷ് കുമാർ നിലത്തിലറക്കി. പേരൂർക്കട- കവടിയാർ- കിഴക്കേക്കോട്ട റൂട്ടാണ് പരിഗണനയിലുള്ളത്. പഴയ ബസ് യാത്ര ആസ്വദിക്കാൻ പുതു തലമുറയ്ക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം….

Read More

തൃശൂരില്‍ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി, പേ വിഷബാധ പരിശോധിക്കും

തൃശൂര്‍: എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി. കടങ്ങോട് പഞ്ചായത്ത് അധികൃതരാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ നായയെ പിടികൂടിയത്. വന്യ ജീവി സംരക്ഷകര്‍ക്കൊപ്പം നാട്ടുകാരും ചേര്‍ന്നാണ് നായയെ പിടികൂടിയത്. നായക്ക് പേ വിഷബാധയുണ്ടോ എന്ന് പരിശോധിക്കും. നായ കടിച്ച മറ്റ് മൂന്ന് പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്തു. വയോധികയെ ആക്രമിച്ച നായ വളര്‍ത്തുനായകളെയും കടിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നായയുടെ കടിയേറ്റ മറ്റ് നായ്ക്കളെ നിരീക്ഷിച്ച് വരികയാണ്. കേച്ചേരി – കുറാഞ്ചേരി പാതയില്‍ വെള്ളറക്കാട് തേജസ് കോളജിന്…

Read More

വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കി

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. അന്തരിച്ച പ്രൊഫ. എം കെ സാനു അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കമ്പനി നിയമപ്രകാരമുള്ള നടപടികൾ പാലിച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. സംഘടനയിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കണമെന്നും, ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നും നീക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കമ്പനിനിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്എന്‍ഡിപി യോഗം 2006 നുശേഷം കണക്കുകള്‍ ബോധിപ്പിച്ചിട്ടില്ല. അതിനാല്‍ ഭരണസമിതിക്ക് തുടരാന്‍ യോഗ്യതയില്ലെന്നും ഹര്‍ജിക്കാര്‍…

Read More

ഐപിഎല്‍ 2026; ആദ്യഘട്ട മല്‍സരക്രമം പുറത്തിറക്കി ബിസിസിഐ, ആദ്യ അങ്കം ആര്‍സിബിയും സണ്‍റൈസേഴ്‌സും തമ്മില്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പുതിയ സിസണിന്റെ ഒന്നാംഘട്ട ഫിക്സ്ചര്‍ പുറത്തിറക്കി ബിസിസിഐ. മാര്‍ച്ച് 28 മുതലാണ് ഐപിഎല്‍ 19-ാം പതിപ്പിന് തുടക്കംകുറിക്കുക. നിലവിലെ ചാംപ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗൂളുരു (ആര്‍.സി.ബി) സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആദ്യ മല്‍സരത്തില്‍ നേരിടും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മല്‍സരം. സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ്തിയ്യതി പ്രഖ്യാപിച്ചതിന് ശേഷമായിരിക്കും പൂര്‍ണ്ണ ഫിക്സ്ചര്‍ പുറത്തിറക്കുകയെന്ന് ബിസിസിഐ അറിയിച്ചു. ബെംഗളൂരു, മുംബൈ, ഗുവാഹാട്ടി, ന്യൂ ചണ്ഡീഗഢ്, ലക്നൗ, കൊല്‍ക്കത്ത, ചെന്നൈ, ഡല്‍ഹി, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലെ 10…

Read More

പരാതി തെറ്റായ ഉദ്ദേശത്തോടെ; നടി ശ്വേതമേനോനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി

സിനിമയിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്ന നടി ശ്വേതമേനോനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് റദ്ദാക്കിയത്. ശ്വേതാ മേനോൻ നൽകിയ ഹർജിയിലാണ് നടപടി. സെൻസർ ബോർഡിന്റെ സർട്ടിഫിക്കേഷൻ ലഭിച്ച സിനിമകളിൽ അഭിനയിച്ചതിന് നടിയെ ശിക്ഷിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതി തെറ്റായ ഉദ്ദേശത്തോടെയാണെന്നും കോടതി അഭിപ്രായപ്പെട്ടു. ശ്വേത മേനോന്റെ പാലേരി മാണിക്യം എന്ന ചിത്രത്തിലെ അഭിനയം കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി.ഹർജിക്കാരിക്കു വേണ്ടി അഡ്വ. ഉണ്ണി സെബാസ്റ്റ്യൻ…

Read More

10 സ്ഥാനാർത്ഥികളെ തീരുമാനിച്ച് മുസ്ലിം ലീഗ്; 27 സീറ്റിൽ മത്സരിക്കും: സ്ഥാനാർത്ഥി നിർണ്ണയം അന്തിമ ഘട്ടത്തിൽ

മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിൽ. വരുന്ന നിയമസഭതെരഞ്ഞെടുപ്പിൽ 27 സീറ്റിൽ ലീഗ് തന്നെ മത്സരിക്കും. തിരുവമ്പാടി നൽകി പട്ടാമ്പി കോൺഗ്രസുമായി വച്ച് മാറിയേക്കും. അതേസമയം തന്നെ കോങ്ങാട് സീറ്റ് കോൺഗ്രസിന് നൽകി ബാലുശ്ശേരി ഏറ്റെടുക്കാനും സാധ്യതയുണ്ട്. പുനലൂർ നൽകി ചടയമംഗലത്തും ലീഗ് മത്സരിക്കാനും സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.മഞ്ചേശ്വരം – എകെഎം അഷ്റഫ്, കുറ്റ്യാടി – പാറക്കൽ അബ്ദുള്ള, ഏറനാട് – പികെ ബഷീർ, മഞ്ചേരി അഡ്വ. റഹ്‌മത്തുള്ള, മങ്കട -മഞ്ഞളാംകുഴി അലി, പെരിന്തൽമണ്ണ നജീബ്…

Read More

യുഎൻഎ ഫണ്ട് തട്ടിപ്പ് കേസ്; ജാസ്മിൻ ഷായുടെയും ഭാര്യയുടെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ഫണ്ട് തട്ടിപ്പ് കേസിൽ സംഘടനയുടെ നേതാവായ ജാസ്മ‌ിൻ ഷായുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. ഭാര്യ ഷബ്‌ന, മറ്റ് ഭാരവാഹികൾ എന്നിവരുടെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടി. മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളിലായുള്ള ഭൂമിയും ഫ്ലാറ്റുമാണ് കണ്ടുകെട്ടിയത്. തട്ടിപ്പ് നടക്കുന്ന സമയത്ത് സംഘടനയുടെ ദേശീയ പ്രസിഡന്റായിരുന്നു ജാസ്‌മിൻ ഷാ. സംസ്ഥാനത്ത് നടന്നുവരുന്ന നേഴ്സുമാരുടെ വേതന സമരം ജാസ്മ‌ിൻ ഷായുടെ നേതൃത്വത്തിൽ യുഎൻഎയാണ് നയിക്കുന്നത്.സംഘടനയുടെ ഫണ്ട് പ്രതികൾ ഫ്ലാറ്റ് വാങ്ങാനും കാറുകൾ വാങ്ങാനും വകമാറ്റി എന്നായിരുന്നു…

Read More

എയിംസ് കേരളത്തിൽ സ്ഥാപിക്കുന്നതിന് എന്താണ് തടസം?: കേന്ദസർക്കാരിനെതിരേ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിൽ എന്താണ് തടസമെന്ന് കേന്ദ്രസർക്കാറിനോട് ഹൈക്കോടതി. ജനസാന്ദ്രത കൂടിയ സ്ഥലമായതിനാൽ കേരളത്തിന് എയിംസ് അത്യാവശ്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എയിംസ് അനുവദിക്കുമെന്ന കേന്ദ്രത്തിന്റെ വാക്ക് പാഴ്വാക്ക് മാത്രമാണോയെന്നും കോടതി ചോദിച്ചു. മറ്റു സംസ്ഥാനങ്ങളിൽ എയിംസ് നടപ്പിലാക്കുമ്പോൾ കേരളത്തോട് വിവേചനം കാണിക്കരുതെന്നും കോടതി പറഞ്ഞു.അതേസമയം 22 പുതിയ എയിംസുകളിൽ 18 എണ്ണം പ്രവർത്തനക്ഷമമായെന്നും 4 എണ്ണം നിർമ്മാണ ഘട്ടത്തിലെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. 2014 ൽ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് വേണമെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. 2020-2021,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial