Headlines

സ്‌കൂളില്‍ ടൈല്‍സിന്റെ ജോലി ചെയ്യുന്നതിനിടെ മുന്‍ പഞ്ചായത്ത് അംഗം ഷോക്കേറ്റ് മരിച്ചു

കൊല്ലം: സ്‌കൂളില്‍ ടൈല്‍സിന്റെ ജോലി ചെയ്യുന്നതിനിടെ മുന്‍ പഞ്ചായത്ത് അംഗം ഷോക്കേറ്റ് മരിച്ചു. നിലമേല്‍ കൈതോടു വെള്ളരി പ്ലാവിളവീട്ടില്‍ വിനോദ് ബാലന്‍ (38) ആണ് മരിച്ചത്. നിലമേല്‍ എംഎംഎച്ച്എസിലെ ടൈല്‍സ് ജോലിക്കിടെ മെഷീനില്‍ നിന്ന് വിനോദ് ബാലന് ഷോക്കേല്‍ക്കുകയായിരുന്നു. കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിലമേല്‍ വലിയവഴി രണ്ടാംവാര്‍ഡില്‍ മുന്‍ മെമ്പറായിരുന്നു വിനോദ് ബാലന്‍.

Read More

അധ്യാപികയുടെ വീട്ടിൽ കവർച്ച: ജോലിക്കാരി അറസ്റ്റിൽ

പൊന്നാനിയിൽ റിട്ട. അധ്യാപികയുടെ വീട്ടിൽ കവർച്ച നടത്തിയ കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. പൊന്നാനി പള്ളപ്രം കക്കൂങ്ങൽ അശ്വതി (38) യെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. പൊന്നാനി വിജയമാതാ കോൺവെൻറ് സ്കൂളിന് സമീപം താമസിക്കുന്ന വയോധികരായ മിലിട്ടറി ഉദ്യോഗസ്ഥനും ഭാര്യ റിട്ട. അധ്യാപികയും താമസിക്കുന്ന വീട്ടിൽനിന്ന് ഒരു വർഷത്തിനിടെ 17 പവൻ സ്വർണാഭരണങ്ങളും വിലയേറിയ മദ്യ കുപ്പികളും റാഡോ വാച്ചും കളവ് പോയ കേസിലാണ് വീട്ടു ജോലിക്കാരി പിടിയിലായത്. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി മഞ്ചേരി വനിതാ…

Read More

നീല, വെള്ള കാര്‍ഡുകള്‍ക്ക് ആട്ട പുനഃസ്ഥാപിച്ചു; വെള്ള കാര്‍ഡിന് അരി കുറയും; ഈ മാസത്തെ റേഷൻ വിതരണം നാളെ മുതൽ

സംസ്ഥാനത്തെ പൊതുവിഭാഗത്തില്‍പ്പെട്ട നീല, വെള്ള റേഷൻ കാർഡ് ഉടമകള്‍ക്ക് ആശ്വാസമായി ആട്ട വിതരണം ഭക്ഷ്യവകുപ്പ് പുനഃസ്ഥാപിച്ചു. എന്നാല്‍, ഇതേസമയം തന്നെ വെള്ള കാർഡുകാർക്ക് ലഭിച്ചുകൊണ്ടിരുന്ന അരി വിഹിതത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. ആട്ട വിതരണം: ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം നീല, വെള്ള കാർഡുടമകള്‍ക്ക് ആട്ട ലഭിക്കും. സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ച്‌ 2 കിലോ വരെ ആട്ടയാണ് ഈ മാസം ലഭിക്കുക. കിലോയ്ക്ക് 17 രൂപയാണ് വില. അരി വിഹിതത്തില്‍ കുറവ്: വെള്ള കാർഡുകാർക്ക് അനുവദിച്ചിരുന്ന അരി വിഹിതം 2…

Read More

മുന്നണിക്ക് മാർക്കിടാൻ ആരും വെള്ളാപ്പള്ളിയെ ഏൽപിച്ചിട്ടില്ല; വെള്ളാപ്പള്ളിയല്ല എൽഡിഎഫ് എന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളാപ്പള്ളിയുമായി തർക്കത്തിനില്ലെന്നും മുന്നണിക്ക് മാർക്കിടാൻ ആരും വെള്ളാപ്പള്ളിയെ ഏൽപിച്ചിട്ടില്ല. വെള്ളാപ്പള്ളിയല്ല എൽഡിഎഫ് എന്നും ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫിനോ ഏതെങ്കിലും പാർട്ടിക്കോ മാർക്കിടാനോ തെറ്റും ശരിയും പറയാനോ ഞങ്ങളാരും വെള്ളാപ്പള്ളിയെ ഏൽപിച്ചിട്ടില്ല. വെള്ളാപ്പള്ളി അല്ല എൽഡിഎഫ്. ഇത്തരം കാര്യങ്ങളിൽ വെള്ളാപ്പള്ളിയുടെ ഉപദേശം കാത്തിരിക്കുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. മാധ്യമപ്രവർത്തകനെതിരായ വെള്ളാപ്പള്ളിയുടെ തീവ്രവാദി പരാമർശത്തെ കുറിച്ചും ബിനോയ് വിശ്വം പ്രതികരിച്ചു….

Read More

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികൾ ജനുവരി 12 നകം ചെലവ്കണക്ക് സമർപ്പിക്കണം

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും ജനുവരി 12 നകം തിരഞ്ഞെടുപ്പ് ചെലവ് കണക്ക് ഓൺലൈനായി സമർപ്പിക്കണം. നിശ്ചിത സമയത്തിനകം കണക്ക് സമർപ്പിക്കാത്തവരെ അംഗമായി തുടരുന്നതിനും, തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും അയോഗ്യരാക്കുമെന്ന്  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. കമ്മീഷന്റെ ഉത്തരവ് തീയതി മുതൽ 5 വർഷത്തേക്കായിരിക്കും അയോഗ്യത വരിക. 2025 ലെ പൊതുതിരഞ്ഞെടുപ്പിൽ ആകെ 1199 തദ്ദേശസ്ഥാപനങ്ങളിലെ 23573 വാർഡുകളിലായി ആകെ 75627 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.പത്രികാസമർപ്പണം മുതൽ വോട്ടെണ്ണൽ വരെ നടത്തിയ ചെലവ് കണക്കാണ് നൽകേണ്ടത്. തിരഞ്ഞെടുപ്പ്…

Read More

നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍; രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബജറ്റ് അവതരണം അവസാന വാരം

പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ ചെയ്യാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ജനുവരി അവസാനവാരമായിരിക്കും ബജറ്റ് അവതരണം. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍ററില്‍ 91 സ്ഥിരം തസ്തികകളും 68 കരാര്‍ തസ്തികളും ഉള്‍പ്പെടെ 159 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി. ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ 12 സയന്റിഫിക് ഓഫീസർ തസ്തികകൾ സൃഷ്ടിക്കും. ബയോളജി വിഭാഗത്തിൽ – 3 കെമിസ്ട്രി വിഭാഗത്തിൽ…

Read More

കേരളം സൈബര്‍ തട്ടിപ്പുകാരുടെ താവളമോ? മൂന്ന് വര്‍ഷത്തിനിടെ തുകയില്‍ 17 മടങ്ങ് വര്‍ദ്ധന; പ്രതിദിനം നഷ്ടപ്പെടുന്നത് ₹2 കോടി

        സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഭയാനകമായ രീതിയില്‍ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2025 ല്‍ മാത്രം സംസ്ഥാനത്തുനിന്ന് ഏകദേശം 814 കോടി രൂപയാണ് സൈബർ തട്ടിപ്പുകാർ തട്ടിയെടുത്തത്.ഇതിനർത്ഥം കേരളത്തില്‍ നിന്ന് പ്രതിദിനം ശരാശരി 2 കോടി രൂപയോളം സൈബർ കുറ്റവാളികളുടെ കൈകളിലേക്ക് എത്തുന്നു എന്നാണ്. ഇരയാകുന്നവർ ഇവര്‍ വർദ്ധിച്ചുവരുന്ന ആഘാതം: 2024 ല്‍ കേരളത്തിന് നഷ്ടമായ 763 കോടി രൂപയെ അപേക്ഷിച്ച്‌ 2025 ല്‍ തട്ടിപ്പിന്റെ തോത് വർദ്ധിച്ചിട്ടുണ്ട്. 2022 ല്‍ വെറും 48 കോടി രൂപയായിരുന്ന നഷ്ടം ചുരുങ്ങിയ…

Read More

ആധാർ: വിലാസം, മൊബൈൽ നമ്പർ മാറ്റം ഇനി രണ്ട് ക്ലിക്കിൽ; 75 രൂപ മാത്രം

ന്യൂഡൽഹി    ആധാറിലെ മേൽവിലാസം എളുപ്പത്തിൽ മാറ്റാനുള്ള സൗകര്യം പുതിയ ആധാർ ആപ്പിൽ ലഭ്യമായി. 75 രൂപയാണ് നിരക്ക്. ആപ് വഴി അപേക്ഷ നൽകിയാൽ പരമാവധി 30 ദിവസത്തിനകം വേണ്ട പരിശോധനകൾക്കുശേഷം വിലാസം മാറും. പുതിയ വിലാസം തെളിയിക്കുന്ന രേഖ അപ്‍ലോഡ് ചെയ്തുകൊടുത്താൽ മതി. വാടകയ്ക്കു താമസിക്കുന്നവർക്ക് വാടകക്കരാർ അപ്‍ലോഡ് ചെയ്തു പോലും വിലാസം എളുപ്പത്തിൽ മാറ്റാമെന്നതാണ് മെച്ചം. മൊബൈൽ നമ്പർ മാറ്റാനും പുതിയ ആധാർ ആപ്പിൽ സൗകര്യമുണ്ട്. വൈകാതെ വ്യക്തിയുടെ പേര്, ഇമെയിൽ എന്നിവ അപ്ഡേറ്റ് ചെയ്യാനുള്ള…

Read More

സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാകും

തിരുവനന്തപുരം:മേഘാലയ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാകും. സുപ്രീംകോടതി കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയതോടെയാണ് സൗമെൻ സെൻ കേരള ഹൈക്കോടതിയുടെ തലപ്പത്തേക്ക് എത്തുന്നത്. ഡിസംബർ 18 നാണ് ജസ്‌റ്റിസ്‌ സൗമെൻ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാനായി സുപ്രീംകോടതി കൊളീജിയം ശുപാർശ നൽകിയത്. കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ്‌ ജസ്‌റ്റിസ്‌ നിതിൻ ജാംദാർ ജനുവരി ഒമ്പതിന്‌ വിരമിക്കുന്ന ഒഴിവിലേക്കാണ് സെൻ എത്തുന്നത്. ജനുവരി 9 നാകും പുതിയ…

Read More

രണ്ട് ടേം നിബന്ധനയിൽ കടുംപിടുത്തത്തിനില്ലെന്ന് സിപിഐ, മന്ത്രി കെ രാജൻ ഒല്ലൂരിൽ വീണ്ടും മത്സരിച്ചേക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് ടേം നിബന്ധനയിൽ കടുംപിടുത്തത്തിനില്ലെന്ന് സിപിഐ. രണ്ട് ടേം വ്യവസ്ഥ വന്നാൽ വിജയ സാധ്യത കുറയുമെന്ന് കണക്കാക്കിയാണ് നീക്കം. മന്ത്രി കെ രാജൻ ഒല്ലൂരിൽ വീണ്ടും മത്സരിച്ചേക്കും. പട്ടാമ്പിയിൽനിന്ന് മുഹമ്മദ് മുഹ്‌സിൻ തന്നെയായിരിക്കും ജനവിധി തേടുകയെന്നാണ് സൂചന. കൊടുങ്ങല്ലൂരിൽ നിന്ന് അഡ്വ. വി ആർ സുനിൽ കുമാറിനെ മാറ്റിയേക്കില്ല. മൂന്ന് ടേം പൂർത്തിയാക്കിയ എല്ലാവരെയും മാറ്റും. അങ്ങനെയാണെങ്കിൽ ഇ ചന്ദ്രശേഖരൻ, ചിറ്റയം ഗോപകുമാർ, ഇ കെ വിജയൻ, ഇ എസ് ജയലാൽ എന്നിവർക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial