ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ നടി മൂന്നു പേർ അറസ്റ്റിൽ.

ബെംഗളൂരു: ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ നടി മൂന്നു പേർ അറസ്റ്റിൽ. കന്നഡ കന്നഡ നടി ബിന്ദു, ഇവരുടെ കാമുകൻ വിനയ്, കൂട്ടാളി ധനുഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിന്ദുവിൻ്റെ ലിവ്-ഇൻ പങ്കാളിയായിരുന്ന മോഹൻ റാവുവിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഫെബ്രുവരി 19നാണ് മോഹൻ റാവു കൊല്ലപ്പെടുന്നത്. മോഹൻ റാവുവിനെ വിനയ് കത്തികൊണ്ടു കുത്തുകയും തുടർന്നു മൂന്നു പേരും ചേർന്ന് ശ്വാസംമുട്ടി കൊലപ്പെടുത്തുകയുമായിരുന്നു. ഫെബ്രുവരി 28നു മഞ്ജുനാഥ നഗറിലെ വാടകവീട്ടിൽ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടത്….

Read More

കെകെ ശൈലജ പേരാവൂരില്‍,മട്ടന്നൂരിൽ വി കെ സനോജ്  കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയായി

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ പേരാവൂര്‍ മണ്ഡലത്തില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മത്സരിക്കും. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. നിലവിലെ സീറ്റായ മട്ടന്നൂര്‍ വീണ്ടും നല്‍കാനാവില്ലെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ശൈലജ പേരാവൂരില്‍ മത്സരിക്കാന്‍ സന്നദ്ധത പാര്‍ട്ടിയെ അറിയിച്ചത് പേരാവൂരില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫാണ് നിലവില്‍ ജനപ്രതിനിധി. വരുന്ന തെരഞ്ഞെടുപ്പിലും സണ്ണി ജോസഫ് തന്നെ മത്സരിക്കുമെന്നാണ് സൂചനകള്‍. 2006 ല്‍ ശൈലജ പേരാവൂരില്‍ നിന്നും…

Read More

സഞ്ജുവിനെ ഐസിസി വിലക്കുമോ? വിജയാഘോഷത്തില്‍ നടപടിക്ക് സാധ്യത

മുംബൈ: ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലെ സൂപ്പര്‍ ഇന്നിങ്‌സിന് പിന്നാലെ സഞ്ജുവിന് ഐസിസിയുടെ കുരുക്ക്. മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചതിന് പിന്നാലെ സഞ്ജുവിന്റെ വിജയാഘോഷം അതിരുവിട്ടതാണ് തിരിച്ചടിയായത്. സഞ്ജു ഐസിസിയുടെ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മത്സരം വരാനിരിക്കെ, താരത്തിന് വിലക്ക് ലഭിക്കാനിടയില്ലെന്നാണ് സൂചനകള്‍. വിജയ റണ്‍ കുറിച്ചതിന് പിന്നാലെ സഞ്ജു തന്റെ ഹെല്‍മറ്റ് ഊരി നിലത്തേക്ക് എറിഞ്ഞിരുന്നു. ഇതിന് ശേഷമാണ് താരം മുട്ടുകുത്തി നിന്ന് ദൈവത്തിന് നന്ദി പറഞ്ഞത്….

Read More

ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് ‘കേരള സ്റ്റോറി 2’

കാമാഖ്യ നാരായണ്‍ സിങ്ങ് സംവിധാനം ചെയ്ത വിവാദ ചിത്രം ‘കേരള സ്റ്റോറി 2’ ബോക്സ് ഓഫീസില്‍ തകർന്നടിയുന്നു കേരളത്തിനെതിരെ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ട് ഇറക്കിയ ചിത്രമായിരുന്നു കേരള സ്റ്റോറി 2 . ചിത്രത്തിൻറെ ട്രെയിലറിലെ രംഗങ്ങള്‍ വലിയ രീതിയില്‍ വിമർശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ഇത് യഥാർത്ഥ സംഭവമാണെന്ന് ന്യായീകരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചെയ്തത്. സാക്നില്‍ക് റിപ്പോർട്ട് ചെയുന്നത് പ്രകാരം നാലാം ദിനം ഇന്ത്യയില്‍ നിന്ന് വെറും 2 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. ആദ്യ ദിനം…

Read More

മക്കള്‍ക്ക് ജൂസില്‍ വിഷം നല്‍കി അച്ഛന്‍ ജീവനൊടുക്കി; ഒരുമകള്‍ മരിച്ചു

ആലപ്പുഴ: മക്കള്‍ക്ക് ജൂസില്‍ വിഷം കലര്‍ത്തി നല്‍കുകയും സ്വയം കുടിക്കുകയും ചെയ്ത അച്ഛന്‍ മരിച്ചു. പിന്നാലെ മൂത്തമകളും മരിച്ചു മാന്നാര്‍ ആലുംമൂട് ജംക്ഷന്‍ പുല്ലോളിമുക്ക് തെള്ളിയില്‍ കിഴക്കേതില്‍ ശിവശൈലം വീട്ടില്‍ മനോജ് (45), മകള്‍ ശിവനന്ദന (12) എന്നിവരാണ് മരിച്ചത്. രണ്ടാമത്തെ മകള്‍ ശിവഗംഗ (7) പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശിവനന്ദന മാന്നാര്‍ ശ്രീഭുവനേശ്വരി സ്‌കൂളിലെ 6-ാം ക്ലാസ് വിദ്യാര്‍ഥിനിയും ശിവഗംഗ 2- ാം ക്ലാസ് വിദ്യാര്‍ഥിനിയുമാണ്. ഇന്നലെ മൂന്നരയ്ക്ക് സ്‌കൂള്‍ വിട്ട ശേഷം മനോജ്…

Read More

ഇറാന്‍ ആക്രമണത്തെ ന്യായീകരിച്ച് ഡോണള്‍ഡ് ട്രംപ് ; എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കും

വാഷിങ്ടണ്‍: ഇറാന് നേരെയുള്ള ഇസ്രായേലിന്റെയും അമേരിക്കയുടെയും സംയുക്ത ആക്രമണത്തെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ ആണവായുധം നിര്‍മിക്കുന്നത് ലോകത്തിന് ഭീഷണിയെന്നാവര്‍ത്തിച്ച് ട്രംപ്. മുന്നറിയിപ്പുകളെല്ലാം ഇറാന്‍ അവഗണിച്ചു. ഇനിയും സൈനിക നടപടി തുടരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ലോക സുരക്ഷക്കായാണ് ഇറാനെ ആക്രമിച്ചത്. ബാലിസ്റ്റിക് മിസൈലുകള്‍ അമേരിക്കക്ക് ഭീഷണിയാണ്. എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കും. ഇറാന്‍ നാവിക സേനയുടെ 10 കപ്പലുകളാണ് തകര്‍ത്തതെന്നും ട്രംപ് പറഞ്ഞു. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ നിര്‍ണായക പ്രതികരണവുമായി യുഎസ് പ്രതിരോധ…

Read More

ഗുജറാത്തില്‍ രണ്ടു വര്‍ഷത്തിനിടെ അടച്ചുപൂട്ടിയത് 75 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍

ഗാന്ധിനഗര്‍: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഗുജറാത്തില്‍ 75 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍ അടച്ചുപൂട്ടി. വിദ്യാര്‍ഥികളുടെ അഭാവമാണ് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ കാരണമെന്ന് സര്‍ക്കാര്‍ പറഞ്ഞു. 2026 ജനുവരി 21 വരേയുള്ള കണക്കുകളാണിത്. ഗുജറാത്ത് സര്‍ക്കാറാണ് നിയമസഭയില്‍ കണക്കുകള്‍ അവതരിപ്പിച്ചത്. ഗോത്രവര്‍ഗ മേഖലകളിലെ സ്‌കൂളുകളിലാണ് കൊഴിഞ്ഞുപോക്ക് രൂക്ഷം. അധ്യാപക ക്ഷാമമാണ് ഗുജറാത്ത് സര്‍ക്കാര്‍ സ്‌കൂളുകള്‍ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. ‘വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായതിനാലോ, അല്ലെങ്കില്‍ വിദ്യാര്‍ഥികളുടെ എണ്ണം പൂജ്യം ആണെങ്കില്‍, വിദ്യാര്‍ഥികള്‍ക്ക് അടുത്തുള്ള സ്‌കൂളുകളില്‍ ചേരുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്,…

Read More

ഹോളി: യു.പിയിൽ പള്ളികൾ ടാർപോളിൻകൊണ്ട് മൂടി

ഉത്തർപ്രദേശ്:ഉത്തർപ്രദേശിലെ സംഭലിൽ ഹോളി ഉത്സവത്തിന് മുന്നോടിയായി അധികൃതർ വിപുല സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി പത്തിലധികം പള്ളികൾ ടാർപോളിൻ ഷീറ്റുകൊണ്ട് മൂടി. എല്ലാ ഘോഷയാത്രകളും ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിക്കും. സമാധാനവും സാമുദായിക സൗഹാർദവും ഉറപ്പുവരുത്തുന്നതിനും മുൻകരുതലിന്റെയും ഭാഗമായി ജില്ലയിൽ പൊലീസ് ഫ്ലാഗ് മാർച്ച് നടത്തി.ജില്ലയിലുടനീളം സുരക്ഷ ശക്തമാക്കിയതായും ‘ഹോളിക ദഹൻ’ ഉൾപ്പെടെ പ്രശ്‌നസാധ്യത സ്ഥലങ്ങൾ പരിശോധിച്ചതായും പൊലീസ് സൂപ്രണ്ട് ക്രിഷൻകുമാർ വിഷ്ണോയി അറിയിച്ചു. 1215 ‘ഹോളിക ദഹൻ’ സ്ഥലങ്ങളും 64 ഘോഷയാത്രകളും ഡ്രോൺ നിരീക്ഷണത്തിലായിരിക്കും. മൂന്ന് കമ്പനി…

Read More

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും ആറുതവണ വടകരയുടെ ജനമനസ്സു കീഴടക്കിയ പാർലമെന്റ് അംഗവുമായ മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി. ഉണ്ണികൃഷ്ണൻ നിര്യാതനായി. 90 വയസ്സായിരുന്നു. സോഷ്യലിസ്റ്റായും കോൺഗ്രസ് നേതാവായും പിന്നീട് കോൺഗ്രസ് വിമതനായുമൊക്കെ ദേശീയ രാഷ്ട്രീയത്തിൽ തലയെടുപ്പോടെ നിലയുറപ്പിച്ച കെ.പി ഉണ്ണികൃഷ്ണൻ,  ഡൽഹിയുടെ അധികാര ഇടനാഴികളിലെ കിങ്മേക്കറായും പലകുറി തിളങ്ങിനിന്നു.  വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1971ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വടകരയിൽ മത്സരിച്ചു ജയിച്ച ഉണ്ണികൃഷ്ണൻ 1977, 1980,…

Read More

പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· കട്ടികുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക· നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുവാന്‍ തൊപ്പി, തുണി ഇവ കൊണ്ട് തല മറയ്ക്കുക· ശുദ്ധജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക· തണ്ണിമത്തന്‍ പോലെ ജലാംശം കൂടുതലുള്ള പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് നിര്‍ജലീകരണം തടയും· ശുദ്ധമായ ജലത്തില്‍ തയാറാക്കിയ ഐസ് മാത്രം പാനീയങ്ങളില്‍ ഉപയോഗിക്കുക· ഇടയ്ക്ക് കൈകാലുകളും മുഖവും കഴുകുക· ഇടയ്ക്കിടെ തണലത്ത് വിശ്രമിക്കുക· കുട്ടികളെ തീയുടെ അടുത്ത് നിര്‍ത്തരുത്. ഇടയ്ക്കിടെ കുടിക്കാന്‍ വെള്ളം നല്‍കണം· സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മുടക്കം വരുത്താതെ കഴിക്കുക·…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial