Headlines

പുകയില ഉൽപ്പന്നങ്ങൾക്കും പാൻ മസാലയ്ക്കും ഫെബ്രുവരി 1 മുതൽ വില കൂടും

ന്യൂഡൽഹി: ഇന്ത്യയിൽ പുകയില ഉൽപ്പന്നങ്ങൾക്കും പാൻ മസാലയ്ക്കും അടുത്ത മാസം മുതൽ വില കൂടും. ഫെബ്രുവരി ഒന്ന് മുതലാകും പുതിയ വില നിലവിൽ വരിക. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള ജിഎസ്ടി കോംപൻസേഷൻ സെസിന് പകരം പുതിയ എക്‌സൈസ് ഡ്യൂട്ടിയും പ്രത്യേക സെസും ഏർപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോൾ ഈടാക്കുന്ന കോംപൻസേഷൻ സെസ് ഫെബ്രുവരി ഒന്നോടെ നിർത്തലാക്കും. അതിനുപകരമായി പാൻ മസാലയ്ക്ക് ഹെൽത്ത് ആൻഡ് നാഷണൽ സെക്യൂരിറ്റി സെസ് ഏർപ്പെടുത്തും. പുകയില ഉൽപ്പന്നങ്ങൾക്ക് അധിക എക്‌സൈസ്…

Read More

ഭക്ഷണം നൽകാൻ വൈകി; യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു

കാസർക്കോട്: ഭക്ഷണം നൽകാൻ വൈകിയെന്നാരോപിച്ച് യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു. കാസർക്കോട് തൃക്കരിപ്പൂരിലാണ് യുവാക്കളുടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുള്ള പരാക്രമം. ഇതര സംസ്ഥാന ഹോട്ടൽ ജീവനക്കാരെ യുവാക്കൾ മർദ്ദിച്ചു. മർദ്ദനത്തിൽ ജീവനക്കാർക്ക് പരിക്കേറ്റു. ആക്രമണം കണ്ടതോടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ മറ്റുള്ളവർ ഇറങ്ങിയോടി. ബുധനാഴ്ച വൈകീട്ട് തൃക്കരിപ്പൂരിലെ ‘പോഗ്ഗോ’ ഹോട്ടലിലാണ് സംഭവം. ഇവിടെയെത്തിയ നാല് യുവാക്കൾ ഭക്ഷണം ഓർഡ‍ർ ചെയ്തു. പിന്നീട് ഭക്ഷണം വൈകിയെന്ന് ആരോപിച്ച് ഹോട്ടലിൽ പ്രശ്നമുണ്ടാക്കുകയും ഗ്ലാസുകളും പാത്രങ്ങളും എറിഞ്ഞു തകർക്കുകയുമായിരുന്നു. ഹോട്ടൽ ഉടമ അറിയിച്ചതിനെ…

Read More

കോട്ടയത്ത് സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു; നടനെ അറസ്റ്റ് ചെയ്യാൻ സാധ്യത

കോട്ടയം: സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തമിഴ്നാട് സ്വദേശിയായ തങ്കരാജാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു തങ്കരാജ്.

Read More

കൂട്ടുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി നേതാവിന്‍റെ മകന്‍; വെട്ടിലായി ബിജെപി

കര്‍ണാടക പുത്തൂരില്‍ മുതിര്‍ന്ന ബിജെപി നേതാവിന്‍റെ മകന്‍ സഹപാഠിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കി ഉപേക്ഷിച്ചു. ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞ് നേതാവിന്‍റെ മകന്‍റേതാണെന്ന് തെളിഞ്ഞെങ്കിലും ഏറ്റെടുക്കാന്‍ യുവാവ് വിസമ്മതിച്ചതോടെ പാര്‍ട്ടി നേതൃത്വവും വെട്ടിലായി. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് കല്ലട്ക്ക പ്രഭാകര്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ ഖട്ടീല്‍ എന്നിവരുള്‍പ്പെടെ നടത്തിയ മധ്യസ്ഥശ്രമവും പരാജയപെട്ടു. തുടര്‍ന്ന് യുവതി പിഞ്ചുകുഞ്ഞുമായി പുത്തൂരില്‍ വാര്‍ത്താ സമ്മേളനം നടത്തി നേതാവിനും മകനുമെതിരെ ആരോപണങ്ങളുയര്‍ത്തുകയും ചെയ്തു. കോളിളക്കം സൃഷ്ടിച്ച കേസ് ജൂണ്‍ മാസമാണ് ഇരുപതുകാരിയായ…

Read More

മദ്യത്തിന് പേരിടൽ; സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

തൃശൂര്‍: മദ്യത്തിന് പേരിടാൻ സർക്കാർ സമ്മാനം പ്രഖ്യാപിച്ചതിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി. തൃശൂരിലെ കോൺഗ്രസ് നേതാവ് ജോൺ ഡാനിയലാണ് പരാതി നൽകിയത്. ഇത്തരം സംഭവങ്ങൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നാണ് പരാതി. മദ്യത്തിന്‍റെ പരസ്യത്തിന് സമ്മാനം നൽകുന്നത് മദ്യത്തെ മഹത്വവൽക്കരിക്കുന്നതിന് തുല്യമാണെന്ന് ആരോപണം. മനുഷ്യന്‍റെ ആരോഗ്യത്തെയും സാമ്പത്തിക ഘടനയെയും തകർക്കുന്ന ഇത് കടുത്ത മനുഷ്യാവകാശ ലംഘനം ആണെന്നും പരാതി. പരസ്യത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയും രംഗത്തെത്തിയിരുന്നു. മദ്യത്തിന് പേരിടാനായി നടത്തിയ മത്സരം ചട്ടലംഘനമാണെന്നും പിന്‍വലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ്…

Read More

അതിദാരിദ്ര്യമുക്തർ വീണ്ടും ദരിദ്രരാകരുത്; പ്രത്യേക ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: അതിദാരിദ്ര്യ പട്ടികയിൽ നിന്നും മുക്തരായവർ വീണ്ടും ആ അവസ്ഥയിലേക്ക് വഴുതിവീഴാതിരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2026-ലെ തന്റെ ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പ് ആവേശങ്ങൾ അവസാനിച്ചെന്നും ഇനി വികസന പ്രവർത്തനങ്ങളിൽ പുതിയ ഭരണസമിതികൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.ദാരിദ്ര്യമുക്ത പദ്ധതികൾ സൂക്ഷ്മതയോടെ മുന്നോട്ട് കൊണ്ടുപോകണം. തദ്ദേശ സ്ഥാപനങ്ങൾ ആരോഗ്യകരമായ മത്സരബുദ്ധിയോടെ ഈ ലക്ഷ്യം ഏറ്റെടുക്കണം. നാടിനെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള ദൗത്യം ഭരണസമിതികളുടെ മുൻഗണനാ…

Read More

പ്രണയിനിയെ കൊന്ന് മൃതദേഹം കൊക്കയിലെറിഞ്ഞ 22കാരൻ പൊലീസ് പിടിയിൽ

സേലം: പ്രണയിനിയെ കൊന്ന് മൃതദേഹം കൊക്കയിലെറിഞ്ഞ 22കാരൻ പൊലീസ് പിടിയിൽ. സുമതി എന്ന 25 കാരിയെയാണ് ജി വെങ്കടേഷ് ദാരുണമായി കൊലപ്പെടുത്തിയത്. ഡിസംബർ 23ന് സേലത്തെ യേർക്കാട് എന്ന സ്ഥലത്തായിരുന്നു സംഭവം. വിവാഹിതയായിരുന്ന സുമതി ഭർത്താവിൽനിന്നും വേർപിരിഞ്ഞ് നിൽക്കുകയായിരുന്നു. ഇതിനിടെ ഇൻസ്റ്റഗ്രാം വഴി വെങ്കടേഷുമായി പ്രണയത്തിലായി. ഡിസംബർ 23ന് യേർക്കാട് വെച്ച് ഇരുവരും കാണാൻ തീരുമാനിച്ചു. എന്നാൽ ഇവിടെവെച്ച് ഇരുവരും വാക്കേറ്റത്തിലെത്തി. സംസാരിക്കുന്നതിനിടെ സുമതിക്ക് ഒരു ഫോൺ കോൾ വന്നത് വെങ്കടേഷ് ചോദ്യം ചെയ്തതാണ് തർക്കത്തിലും കൊലപാതകത്തിലേക്കും…

Read More

കൗമാരക്കാരനെ കൊടുവാള്‍ കൊണ്ട് വെട്ടി റീല്‍ ചിത്രീകരിച്ചു

തൃശൂര്‍: കൗമാരക്കാരന്റെ കഴുത്തില്‍ കൊടുവാള്‍ കൊണ്ട് വെട്ടുന്ന ദൃശ്യങ്ങള്‍ കൊണ്ട് റീല്‍ ചിത്രീകരിച്ചു പ്രദര്‍ശിപ്പിച്ചു. പുതുക്കാട് പോലിസ് സ്റ്റേഷന്‍ പരിധിയിലെ കല്ലൂരില്‍ മൂന്നാഴ്ച മുന്‍പു ലഹരിസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് റീല്‍ ആയി പകര്‍ത്തി പ്രചരിപ്പിക്കുന്നത്. വീഡിയോ കണ്ടതിനെ തുടര്‍ന്ന് പോലിസ് വെട്ടേറ്റയാളുടെ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും പരാതി ഇല്ലെന്നാണ് അവര്‍ പറഞ്ഞത്. ‘നിന്റെ തല ഞാന്‍ വെട്ടും’ എന്ന ആക്രോശത്തോടെ കൊടുവാള്‍ കൊണ്ട് ഒരാള്‍ എതിര്‍ സംഘത്തില്‍പ്പെട്ട കൗമാരക്കാരന്റെ കഴുത്തില്‍ വെട്ടുന്നതു ദൃശ്യങ്ങളില്‍ കാണാം. മറ്റൊരു ചെറുപ്പക്കാരനെ…

Read More

സിപിഐ ചതിക്കുന്ന പാര്‍ട്ടിയല്ല; വെള്ളാപള്ളിയെ കാറില്‍ കയറ്റിയത് ശരി: പിണറായി വിജയൻ

തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയെ വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിനോയ് വിശ്വമല്ല പിണറായി വിജയനെന്നും തനിക്ക് തന്റെ നിലപാട് ആണ് ഉള്ളതെന്നും അദ്ദേഹത്തെ കാറില്‍ കയറ്റിയത് തെറ്റായി ഇപ്പോഴും തോന്നിയിട്ടില്ലെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയന്‍. പിണറായി വിജയന്‍ സ്വീകരിച്ചത് പിണറായി വിജയന്റെ നിലപാടാണ്. ബിനോയ് വിശ്വം കാറില്‍ കയറ്റില്ലായിരിക്കും. പക്ഷെ ഞാന്‍ കയറ്റും. അതു ശരിയാണെന്നാണ് തന്റെ നിലപാട്. അതില്‍ ഒരു തെറ്റും…

Read More

താമരശ്ശേരിയില്‍ വാടക ഫ്ലാറ്റില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: താമരശ്ശേരിയില്‍ വാടക ഫ്‌ളാറ്റില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍. കൈതപ്പൊയില്‍ ഹൈസണ്‍ അപ്പാര്‍ട്‌മെന്റില്‍ താമസിച്ചിരുന്ന ഹസ്‌നയാണ് (34) മരിച്ചത്. കാക്കൂര്‍ ഈന്താട് മുണ്ടപ്പുറത്തുമ്മല്‍ ഉസ്മാന്റെയും സഫിയയുടെയും മകളാണ് മരിച്ച ഹസ്‌ന കഴിഞ്ഞ ഒരു മാസമായി യുവാവിനൊപ്പം ഈ അപ്പാര്‍ട്‌മെന്റിലായിരുന്നു ഹസ്‌ന കഴിഞ്ഞിരുന്നത്. ബുധനാഴ്ച രാവിലെ 11.30 വരെ മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. താമരശ്ശേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി . പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്നാണ് നിഗമനം. മരണത്തില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial