എഞ്ചിൻ വള്ളത്തിൽ പമ്പയാറ്റിൽ നിന്നും അനധികൃത മണലെടുപ്പ്; വിവരമറിഞ്ഞ പോലീസ് ബോട്ടിലെത്തി പിടികൂടി

ആലപ്പുഴ: എഞ്ചിൻ വള്ളത്തിലെത്തി പമ്പയാറ്റിൽ നിന്നും അനധികൃത്യമായി മണലെടുത്ത രണ്ടു പേർ ആറന്മുള പോലീസിന്റെ പിടിയിൽ. ആറന്മുളയിൽ നിന്നെത്തിയാണ് ഇവർ മണലെടുത്തത്. വിവരം അറിഞ്ഞ പൊലീസ് സംഘവും ബോട്ടിലെത്തിയാണ് മണലെടുപ്പുകാരെ അറസ്റ്റ് ചെയ്തത്.

തൃക്കുന്നപ്പുഴ പല്ലന സ്വദേശി ബിനു (46), കരുവാറ്റ സ്വദേശി കണ്ണൻ (22) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ആറാട്ടുപുഴ കടവിന് സമീപം പമ്പയാറ്റിൽ മണൽ വാരുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലിസ് ബോട്ടിൽ നടത്തിയ പരിശോധനയിൽ ആണ് രണ്ട് പേരെ പിടികൂടിയത്. ഇവർക്കെതിരെ കേരള നദീതട സംരക്ഷണ നിയമ പ്രകാരം കേസ് എടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: