കോഴിക്കോട്: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 68 വര്‍ഷം കഠിനതടവും 6 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. അയൽവാസിയായ പ്രതി വീട്ടിൽ വച്ച് 17 വയസുകാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
അരീക്കോട് പൊലീസ് 2019 ഡിസംബറിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ മഞ്ചേരി അതിവേഗ പോക്സോ കോടതി ഒന്നാണ് വി പറഞ്ഞത്. പോക്സോ വകുപ്പ് പ്രകാരം ജീവപര്യന്തം തടവും പ്രതിക്കെതിരെ തെളിഞ്ഞ മറ്റു വിവിധ വകുപ്പുകൾ പ്രകാരം 68 വർഷവും ആറു മാസവും തടവുമാണ് വിധിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളിൽ ആയി 6.1 ലക്ഷം രൂപ പിഴയും അടക്കണമെന്ന് വിധിയിൽ പറയുന്നു



