ട്രാക്കിന്റെ അറ്റക്കുറ്റപ്പണിക്കിടെ ട്രെയിൻ തട്ടി; കോട്ടയത്ത് റെയിൽവേ ജീവനക്കാരൻ മരിച്ചു

കോട്ടയം: ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരന് ദാരുണാന്ത്യം. കോട്ടയം നട്ടാശ്ശേരി വടുതലയിൽ വിജു മാത്യു (48) ആണ് മരിച്ചത്. നീലിമംഗലത്ത് ട്രാക്ക് അറ്റക്കുറ്റപ്പണിക്കിടെ ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്.


കായംകുളം-എറണാകുളം മെമുവാണ് ഇടിച്ചത്. റെയിൽവേ ട്രാക്കിലെ ലോക്കുകൾ ഉറപ്പിക്കുന്നതിനിടെയാണ് സംഭവം. ഇയർ ബാലൻസിങ് രോഗാവസ്ഥയുള്ള ബിജു ട്രാക്കിലേക്ക് കുഴഞ്ഞു വീണതാകാമെന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: