Headlines

സൈക്കിളിൽ നിന്ന് റോഡിൽ തലയിടിച്ചു വീണു; കണ്ണൂരിൽ 14കാരൻ മരിച്ചു

കണ്ണൂർ: സൈക്കിളിൽ നിന്നു വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കണ്ണൂർ ചെമ്പേരിയിലാണ് അപകടം. ചെമ്പേരി വെണ്ണായപ്പിള്ളിൽ ബിജു- ജാൻസി ദമ്പതികളുടെ മകൻ ജോബിറ്റ് (14) ആണ് മരിച്ചത്.


സൈക്കിളിൽ നിന്നു റോഡിൽ തലയിടിച്ചു വീണാണ് മരണം സംഭവിച്ചത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: