തിരുവനന്തപുരം:അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പേരയം ചിത്തിരയില്‍ ജയേഷ് നാഥ് (38) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരം കോരാണി പതിനെട്ടാം മൈൽ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്.
അമിതവേഗതയില്‍ വരികയായിരുന്ന മാരുതി കാര്‍ ജയേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷവും കാര്‍ നിര്‍ത്തിയില്ല. അധികം വൈകാതെ തന്നെ ജയേഷിന്‍റെ മരണം സംഭവിക്കുകയായിരുന്നു. ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് ജയേഷ്

