കിളിമാനൂർ.:പഴയകുന്നുമ്മേൽ പഞ്ചായത്ത് കേന്ദ്രീകരിച്ച് ഭൂമി കയ്യേറ്റവും വ്യാജരേഖ ചമച്ച് കുന്നിടിക്കലും വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥ ഭൂമാഫിയ ബന്ധമാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞദിവസം ചാറയത്ത് ഉടമസ്ഥൻ അറിയാതെ മണ്ണിടിച്ച് കടത്തിയത് ഉദ്യോഗസ്ഥ ഭൂമാഫിയ ബന്ധത്തിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ്.ഇത്തരം ഭൂമാഫിയ ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. കൂടാതെ പഴയകുന്നുമ്മൽ പഞ്ചായത്തിൽ അനുവദിച്ചിരിക്കുന്ന മണ്ണ് ഖനന പാസുകളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും വ്യാജരേഖ ചമച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എ ഐ വൈ എഫ് കിളിമാനൂർ മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു



