Headlines

മിശ്രവിവാഹം നടത്തി; സിപിഎം ഓഫീസ് അടിച്ചുതകര്‍ത്തു


ചെന്നൈ: തിരുനെല്‍വേലിയില്‍ സിപിഎം ജില്ല കമ്മിറ്റി ഓഫീസ് തല്ലിതകര്‍ത്തു. മിശ്രവിവാഹം നടത്തിയതിനായിരുന്നു ആക്രമണം. ദളിത് സമൂദായത്തില്‍പ്പെട്ട യുവാവും മുന്നോക്ക ജാതിയില്‍പ്പെട്ട യുവതിയും തമ്മിലുള്ള വിവാഹം സിപിഎം ഓഫീസില്‍ വച്ച് നടത്തിയിരുന്നു.

യുവതിയുടെ വീട്ടുകാര്‍ വിവാഹം നടത്തുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കമ്മറ്റി ഓഫീസില്‍ എത്തുകയായിരുന്നു. ഇന്ന് രാവിലെ ഇരുവരും രജിസ്റ്റര്‍ ഓഫീസില്‍ വിവാഹം കഴിക്കാനായി എത്തിയെങ്കിലും യുവതിയുടെ ബന്ധുക്കള്‍ ഉണ്ടായതിനാല്‍ അവര്‍ പാര്‍ട്ടി ഓഫീസില്‍ തിരികെയെത്തി.

അവരെ പിന്തുടര്‍ന്ന് എത്തിയ സംഘം പെണ്‍കുട്ടിയെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ഓഫീസ് അടിച്ചുതകര്‍ക്കുകയായിരുന്നു. സ്ത്രീകളുള്‍പ്പടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലിസുകാരെ വിന്യസിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: