Headlines

വീട്ടിൽ അതിക്രമിച്ചു കടന്ന മൂന്നംഗ സംഘം ബലാത്സംഗം ചെയ്‌തെന്ന് യുവതി; കേസെടുത്ത് പോലീസ്


മലപ്പുറം: വളാഞ്ചേരിയിൽ യുവതി കൂട്ട ബലാൽസംഗത്തിന് ഇരയായതായി പരാതി. വീട്ടിൽ അതിക്രമിച്ച കയറി മൂന്നുപേർ തന്നെ ബലാത്സംഗം ചെയ്തതായി യുവതി പരാതി നൽകി. വളാഞ്ചേരി സ്വദേശിനിയാണ് പരാതിക്കാരി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. മൂന്നുദിവസം മുൻപ് രാത്രിയിലാണ് സംഭവം നടന്നത്.

പത്തനംതിട്ടയിൽ ജോലി ചെയ്യുന്ന യുവതി ബന്ധുവിന്റെ വീട്ടിൽ കഴിയുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണു പരാതിയിൽ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികളെക്കുറിച്ചു കൃത്യമായ സൂചനകൾ യുവതി പൊലീസിനു നൽകിയതായാണ് വിവരം. രണ്ട് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സൂചനയുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: