ലക്‌നോ : കല്യാണത്തലേന്ന് സലൂണില്‍ മേക്കപ്പ് ഇട്ടുകൊണ്ടിരുന്ന യുവതിയെ മുൻ കാമുകന്‍ വെടിവച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം. മധ്യപ്രദേശിലെ ദാത്തിയ സ്വദേശിനിയായ കാജല്‍(22)ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
നിരവധി തവണ വെടിയേറ്റ കാജലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൂവാല കൊണ്ട് മുഖംമറച്ചെത്തിയാണ് കാജലിന്റെ മുന്‍ കാമുകനായ ദീപക് ആണ് വെടിയുതിര്‍ത്തത്. പുറത്തു വാ കാജല്‍, നീ എന്നെ ചതിച്ചു എന്നു പറഞ്ഞുകൊണ്ടായിരുന്നു ഇയാള്‍ വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെടിവച്ചശേഷം ദീപക് ഓടിരക്ഷപ്പെട്ടു.
സലൂണിലെത്തിയ ദീപക് കാജലിനോട് അയാള്‍ക്കൊപ്പം ചെല്ലാന്‍ ആവശ്യപ്പെട്ടെന്നും നിരസിച്ചതോടെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും കാജലിന്റെ സഹോദരി നേഹ പറഞ്ഞു.



