Headlines

13കാരിയായ മകളെ രണ്ട് വർഷക്കാലം പീഡിപ്പിച്ചു: പ്രതിക്ക് 88 വർഷം കഠിന തടവ്

മലപ്പുറം: 13 കാരിയായ മകളെ വർഷങ്ങളോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയ അച്ഛന് 88 വർഷം കഠിന തടവ്. മഞ്ചേരി സ്വദേശിക്കാണ് കോടതി ശിക്ഷ വിധിച്ചത്. എഴുപത്തയ്യായിരം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഏഴ് മാസം സാധാരണ തടവിൽ കഴിയണം.


13 കാരിയായ മകളെ രണ്ടു വർഷക്കാലം ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നാണ് കേസ്. വിവിധ വകുപ്പുകൾ ചേർത്താണ് വിധി പ്രഖ്യാപിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി-2 ജഡ്ജി ശ്രീമതി എസ് രശ്മി ആണ് ശിക്ഷ വിധിച്ചത്. പ്രതി പിഴ അടക്കുകയാണെങ്കില്‍ പിഴസംഖ്യ അതിജീവിതയ്ക്ക് നല്‍കുന്നതിനും ഉത്തരവായി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: