തിരുവനന്തപുരം: മന്ത്രവാദത്തിന്റെ മറവിൽ ലഹരി കച്ചവടം നടത്തിയയാൾ പിടിയിലായി. തിരുവനന്തപുരം വട്ടപ്പാറ വേറ്റിനാട് മാതുശേരിവീട്ടിൽ സുരേന്ദ്രൻ(54) ആണ് അറസ്റ്റിലായത്. വേറ്റിനാട് ഇയാൾ സ്ഥാപിച്ച മന്ത്രവാദകേന്ദ്രത്തിന്റെ മറവിലായിരുന്നു ലഹരി കച്ചവടം. വട്ടപ്പാറ, കന്യാകുളങ്ങര പ്രദേശങ്ങളിലെ സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കുമായിരുന്നു ഇയാൾ ലഹരിമരുന്നുകൾ വിറ്റിരുന്നത്. ഡാൻസാഫ് ടീമും വട്ടപ്പാറ പൊലീസും ചേർന്നാണ് സുരേന്ദ്രനെ പിടികൂടിയത്.
വിദ്യാർഥികൾക്ക് ലഹരിവസ്തുക്കൾ വിൽപന നടത്തിവരുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും നാളുകളായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലിൽ വീടിന് പിറകുവശത്ത് ഒളിപ്പിച്ചുവെച്ചിരുന്ന 200 ഗ്രാം കഞ്ചാവും 2.06 ഗ്രാം എം.ഡി.എം.എയും കണ്ടെത്തിയിരുന്നു.
റൂറൽ എസ്.പി കിരൺ നാരായണിന്റെ നിർദേശപ്രകാരം നെടുമങ്ങാട് ഡിവൈ.എസ്.പി കെ.എസ്. അരുണിന്റ നേതൃത്വത്തിൽ ഡാൻസാഫ് ടീമും വട്ടപ്പാറ സി.ഐ ശ്രീജിത്ത്, എസ്.ഐ. ബിനി മോൾ, സുനിൽകുമാർ, സി.പി.ഒ റെജി, ഷാഡോ പൊലീസ് ഉദ്യോഗസ്ഥരായ സജുകുമാർ, സതികുമാർ, ഉമേഷ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി



