എം വി നികേഷ് കുമാറിനെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗമാക്കി; അനുമതി നൽകി സംസ്ഥാന കമ്മിറ്റി




കണ്ണൂർ: എം വി നികേഷ് കുമാറിനെ പിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ. പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി. സിപിഎം അംഗമായി പൊതുരംഗത്ത് സജീവമാകുമെന്ന് അറിയിച്ച നികേഷ് കുമാർ നീണ്ട വർഷത്തെ മാധ്യമ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം . 2016 ൽ കണ്ണൂരിലെ അഴീക്കോട് നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി നികേഷ് കുമാർ നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെ എം ഷാജിയോട് നികേഷ് കുമാർ പരാജയപ്പെട്ടു.


നികേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിലാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. 2003 ല്‍ ഇന്ത്യാവിഷന്‍ ആരംഭിച്ചപ്പോള്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റു. 2011ല്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് തുടക്കം കുറിച്ചു. രാംനാഥ് ഗോയങ്ക അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. രാംനാഥ് ഗോയങ്ക അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം വി രാഘവന്റെയും സി വി ജാനകിയുടെയും മകനായി 1973 മെയ് 28 നാണ് എം വി നികേഷ് കുമാറിന്റെ ജനനം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: