Headlines

രാധാകൃഷ്ണൻ കുന്നുംപുറത്തിൻ്റെ ഹരിതവർത്തമാനം പ്രകാശനം ചെയ്തു



ആറ്റിങ്ങൽ:കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറത്തിന്റെ പുതിയ പുസ്തകം ഹരിതവർത്തമാനം പ്രകാശനം ചെയ്തു.ടോപ്പ് വ്യൂ പബ്ലിക്കേഷൻസ് പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനം പ്രമുഖകവിയും സാഹിത്യ അക്കാഡമി പുരസ്ക്കാര ജേതാവുമായ മണമ്പൂർ രാജൻബാബു നിർവ്വഹിച്ചു. എഴുത്തുകാരനും അദ്ധ്യാപകനുമായ ഡോ.രതീഷ് നിരാല പുസ്തകം ഏറ്റുവാങ്ങി.  ചാത്തമ്പാറ, പറക്കുളം എൽ.പി.എസിൽ സംഘടിപ്പിച്ച അക്ഷര സദസ്സിൽ സ്കൂൾ പ്രധാന അധ്യാപിക മനോജ എസ് അധ്യക്ഷയായി. ടോപ്പ് വ്യൂ പബ്ലിക്കേഷൻ ഡയറക്ടർ ഷിബു സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. മണമ്പൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വരദരാജൻ,  ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വേണുഗോപാൽ, അഡ്വ.എം. മുഹ്സിൻ, പൊതുപ്രവർത്തകൻ എം.എ മനാഫ് എന്നിവർ പങ്കെടുത്തു. രാധാകൃഷ്ണൻകുന്നുംപുറം നന്ദിരേഖപ്പെടുത്തി.

ചടങ്ങിന്റെ ഭാഗമായി നടന്ന ഗുരുവന്ദനത്തിൽ  പൂർവ്വകാലഅദ്ധ്യാപകരായ രാജലക്ഷ്മി അമ്മ, സുജാത,  ശിശുപാലൻ എന്നിവരെ ആദരിച്ചു.
വിവിധരംഗത്ത് ഉന്നത വിജയങ്ങൾ നേടിയ വിദ്യാർത്ഥികൾക്ക് ഫലകവും, ക്യാഷ് അവാർഡും നൽകി. പഠനസാമ്പത്തിക സഹായവും, സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ നൽകി. നിയമരംഗത്ത് പോക്സോ കേസുകളിലെ മികച്ച സേവനം  നടത്തുന്ന അഡ്വ.എം. മുഹ്സിനെ ആദരിച്ചു. തോട്ടക്കാട് ഭാഷപോഷിണി ഗ്രന്ഥശാലയുടെ സമഗ്ര സംഭവകളെ ചടങ്ങിൽ ആദരിച്ചു. തക്ഷശില, നേതാജി ഗ്രന്ഥശാല ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: