Headlines

ഗർഭിണിയായ യുവതിയെ സുഹൃത്തിൻ്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി; ദൂരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം

കൊല്ലം: ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് സുഹൃത്തിന്റെ വീട്ടിൽ. സെപ്റ്റംബർ എട്ടിന് കടയ്ക്കൽ കുമ്മിളിൽ ആണ് സംഭവം നടന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം. കുമ്മിൾ തൃക്കണ്ണാപുരം സ്വദേശി ഷഹാന മൻസിലിൽ 22 കാരിയായ ഫാത്തിമയെയാണ് സുഹൃത്തായ യുവാവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ ഫാത്തിമ ഭർത്താവുമായി പിണങ്ങിയ ശേഷം ഇടപ്പണ സ്വദേശിയായ ദീപുവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഫാത്തിമയുടെ നെറ്റിയിൽ ആഴത്തിലുള്ള മുറിവ് ഉണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു.

ദീപുവിന് ആദ്യവിവാഹത്തിൽ ഒരു കുട്ടിയുണ്ട്. അഞ്ചു വയസ്സുള്ള ഈ കുഞ്ഞും ഫാത്തിമയ്ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കുട്ടികളുടെ കാര്യത്തിൽ ദീപുവും ഫാത്തിമയും തമ്മിൽ എപ്പോഴും വഴക്കുണ്ടാകുക പതിവായിരുന്നെന്ന് പൊലീസിന് പറഞ്ഞു. കടയ്ക്കൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: