Headlines

യുവകലാസാഹിതി ഓണപ്പാട്ട് രചന മൽസരത്തിൽ രാധാകൃഷ്ണൻ കുന്നുംപുറം മികച്ച ഗാനരചന പുരസ്കാരം നേടി



തിരുവനന്തപുരം:പ്രമുഖ കലാ സാംസ്ക്കാരിക സംഘടനയായ യുവകലാസാഹിതി സംഘടിപ്പിച്ച ഓണപ്പാട്ട് രചന മൽസരത്തിൽ കവിയും നാടക ,ചലച്ചിത്ര ഗാനരചയിതാവുമായ രാധാകൃഷണൻ കുന്നുംപുറം മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടി. യുവ കലാസാഹിതി കൊല്ലം ഈസ്റ്റ് മണ്ഡലം കമ്മിറ്റിയാണ് സംസ്ഥാന അടിസ്ഥാനത്തിൽ ഓണപ്പാട്ട് രചന മൽസരം സംഘടിപ്പിച്ചത്. ഓണത്തിന്റെ ചരിത്ര സാംസ്ക്കാരിക പശ്ചാത്തലങ്ങളെ അടിസ്ഥാനമായ രചനകളാണ് മൽസരത്തിൽ പരിഗണിച്ചത്.

ഒന്നാം സ്ഥാനം നേടിയ ഗാനം പ്രശസ്ത കലാകാരന്മാരെയും സംഗീതപ്രതിഭകളെയും അണിനിരത്തി സംഗീത ആൽബമായി ഉടൻ പുറത്തിറക്കും. അടുത്ത മാസം കൊല്ലത്ത് സംഘടിപ്പിക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ മികച്ച രചനക്കുള്ള പുരസ്ക്കാരം വിതരണം ചെയ്യുമെന്ന് മണ്ഡലം പ്രസിഡന്റ് മങ്ങാട് ശ്യാം സെക്രട്ടറി ആർ. ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു. മൽസരത്തിൽ നിശാഗന്ധി രണ്ടാം സ്ഥാനവും ശിവപ്രസാദ് മൈനാഗപ്പള്ളി മൂന്നാം സ്ഥാനവും നേടി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: