Headlines

മുപ്പത്തിയേഴ് സെക്കന്റ് കൊണ്ട് റൂബിക് സ്ക്യൂബ് പൂർണ്ണ രൂപത്തിലേക്ക് മാറ്റി കൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി ഒൻപത് വയസ്സുകാരൻ


ചങ്ങരംകുളം:  മുപ്പത്തിയേഴ് സെക്കന്റ് കൊണ്ട് റൂബിക് സ്ക്യൂബ് പൂർണ്ണ രൂപത്തിലേക്ക് മാറ്റി കൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് ഒൻപത് വയസ്സുകാരനായ ചങ്ങരംകുളം ഒതളൂർ സ്വദേശി അഹ്യാൻ.
ചങ്ങരംകുളം എസ് എം ഇംഗ്ലീഷ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ അഹ്യാൻ ഒതളൂർ സ്വദേശി ഷൗക്കത്തലി റിസ്‌വാന ദമ്പതികളുടെ മകനാണ്.
രണ്ട് മാസത്തെ നിരന്തരമായ പരിശീലനത്തിനത്തിലൂടെയാണ് അഹ്യാൻ ഈ നേട്ടം കൈവരിച്ചത്.
പഠനത്തിലും മികവ് പുലർത്തുന്ന അഹ്യാന്റെ ഈ നേട്ടം സ്‌കൂളിന് ലഭിച്ച  മികച്ച അംഗീകാരമാണെന്ന് സ്കൂൾ പ്രധാന അധ്യാപകൻ പ്രമോദ് പറഞ്ഞു. ഇത്തരം കഴിവുകൾ ഉള്ള വിദ്യാർത്ഥികളെ മുന്നോട്ട് കൊണ്ട് വരാൻ എല്ലാവിധ പിന്തുണയും പ്രോത്സാഹനങ്ങളും നൽകുമെന്ന് സ്കൂൾ മാനേജ്മെന്റ്  പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: