കോഴിക്കോട് :പുതുപ്പാടിയിൽ സ്കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം.സിപിഎം പുതുപ്പാടി ലോക്കല്‍ കമ്മിറ്റി അംഗം വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ വിജയന്‍റെ ഭാര്യ സുധയാണ് മരണപ്പെട്ടത്.
വെസ്റ്റ് കൈതപ്പൊയില്‍ പഴയ ചെക് പോസ്റ്റിന് സമീപത്ത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത് .ഉടൻ തന്നെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.



