സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരായി. ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിൽ ഇന്നലെ രാത്രിയിലാണ് സംഭവം. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി ആണ് അതിക്രമത്തിന് ഇരയായത്.
ഇന്നലെ രാത്രി പെൺകുട്ടി സീനിയർ ആയ സുഹൃത്തിനൊപ്പം പള്ളിയിൽ നിന്ന് ക്യാമ്പസിലേക്ക് തിരിച്ചെത്തിയപ്പോഴാണ് സംഭവമുണ്ടായത്. രണ്ട് പേർ എത്തി സുഹൃത്തിനെ മർദിച്ച് അവശനാക്കി. തുടർന്ന് പെൺകുട്ടിയെ കുട്ടിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി ബലാത്സഗം ചെയ്യുകയായിരുന്നു. കോട്ടൂർപുരം പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.



