ഡൽഹി: കലാപത്തെ തുടർന്ന് ഇന്ത്യയിൽ അഭയം പ്രാപിച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും അറസ്റ്റ് വാറണ്ട്. ബംഗ്ലാദേശ് കലാപത്തിൽ ഹസീനയെ പ്രതി ചേർത്തിരിക്കുന്നതിനാൽ ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കാൻ ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ബംഗ്ലാദേശിൻ്റെ ഈ ആവശ്യം തള്ളി ഇന്ത്യ
ഹസീനയ്ക്ക് അഭയം നൽകുകയായിരുന്നു. ഇപ്പോൾ ധാക്ക കോടതിയാണ് രണ്ടാമതും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്നുണ്ടായ കലാപത്തിൽ സർക്കാർ വീണതോടെ ഷെയ്ഖ് ഹസീന കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതൽ ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. ഹസീനയെ തിരിച്ചെടുക്കണമെന്ന് കഴിഞ്ഞ മാസം ബംഗ്ലാദേശ് ആവശ്യം ശക്തമായി മുന്നോട്ട് വെച്ചിരുന്നെങ്കിലും ഇന്ത്യയുടെ ആവശ്യം തള്ളി.
വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്നുണ്ടായ കൂട്ടക്കൊലയിൽ മുൻ പ്രധാനമന്ത്രിക്കും മന്ത്രിസഭാംഗങ്ങൾക്കും പങ്കുണ്ടെന്നാണ് ഇടക്കാല സർക്കാരിൻ്റെ നിലപാട്. പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നു ഹസീനയെ ഉടൻ മടക്കിക്കൊണ്ടുവരുമെന്നും ഇടക്കാല ഭരണത്തലവൻ മുഹമ്മദ് യൂനുസ് വ്യക്തമാക്കി.


