ചണ്ഡീഗഡ്: തടവുകാർക്ക് വേണ്ടി ജയിലിൽ ഹെറോയിൻ എത്തിച്ചു നൽകിയ പോലീസുകാരൻ അറസ്റ്റിൽ. പഞ്ചാബിലെ ഭട്ടിൻഡ ജയിലിലാണ് സംഭവം. സീനിയർ കോൺസ്റ്റബിൾ തസ്ബീർ സിങാണ് അറസ്റ്റിലായതെന്ന് പൊലീസ് സൂപ്രണ്ട് നരീന്ദർ സിങ് പറഞ്ഞു. 15 ഗ്രാം ഹെറോയിനാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
ജയിൽ തടവുകാർക്ക് ഇയാൾ ഹെറോയിൻ വിതരണം ചെയ്യുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾക്ക് എവിടെ നിന്നാണ് ഹെറോയിൻ കിട്ടിയതെന്നും ആർക്കൊക്കെയാണ് വിതരണം ചെയ്തതെന്നും സംബന്ധിച്ച കാര്യങ്ങൾ വിശദമായി അന്വേഷിച്ചു വരികയാണെന്ന് എസ്പി പറഞ്ഞു


