Headlines

ജനസംഖ്യ അസന്തുലിതാവസ്ഥ ഹിന്ദു സമൂഹത്തിന് വെല്ലുവിളി; രണ്ടോ മൂന്നോ കുട്ടികളെ ജനിപ്പിക്കുമെന്ന് ഹിന്ദു യുവാക്കള്‍ പ്രതിജ്ഞ ചെയ്യണം; വിഎച്ച്പി



പ്രയാഗ്‌രാജ്: ജനസംഖ്യ അസന്തുലിതാവസ്ഥ ഹിന്ദു സമൂഹത്തിന് വെല്ലുവിളിയാണെന്ന് വിഎച്ച്പി ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയിന്‍. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഹിന്ദുക്കളായ യുവാക്കള്‍ രണ്ടോ മൂന്നോ കുട്ടികളെ ജനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹാകുംഭ് നഗറില്‍ നടന്ന വിഎച്ച്പി ഗവേണിങ് കൗണ്‍സില്‍ ട്രസ്റ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുക്കള്‍ കുറഞ്ഞാല്‍ ഈ രാജ്യത്തിന്റെ നിലനില്‍പ് തന്നെ അപകടത്തിലാകും. ഈ സാഹചര്യം തടയണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളുടെ ജനനനിരക്ക് 1.9 ശതമാനമാണ്. ഈ നില തുടര്‍ന്നാല്‍ ഹിന്ദു സമൂഹം മാത്രമല്ല, രാജ്യം തന്നെ അപകടത്തിലാകും. ജനസംഖ്യയുടെ കുറവുകാരണം ഈ രാജ്യത്തിന്റെ ഭാഗം വിഭജിച്ച് പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് രൂപപ്പെട്ടത് നാം കണ്ടിട്ടുണ്ട്.

വിവാഹങ്ങള്‍ വൈകുന്നതും ശോഭനമായ ഭാവിയെക്കുറിച്ചുള്ള തെറ്റിദ്ധാരണാജനകമായ ആശയങ്ങളും കാരണം ഹിന്ദു ദമ്പതികളില്‍ കുട്ടികളുടെ എണ്ണം കുറയുകയാണ്. 25-ാം വയസില്‍ വിവാഹം നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കുട്ടികള്‍ വളര്‍ച്ച സമ്പൂര്‍ണമാകണമെങ്കില്‍ ഓരോ കുടുംബത്തിനും രണ്ടോ മൂന്നോ കുട്ടികള്‍ ഉണ്ടായിരിക്കണമെന്ന് പല ശാസ്ത്രീയ പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ശാസ്ത്രീയമായ അടിസ്ഥാനത്തിലാണ് രണ്ടോ മൂന്നോ കൂട്ടികള്‍ വേണമെന്ന് വിഎച്ച്പി ആഹ്വാനം നല്‍കുന്നത്.


സന്തുഷ്ട കുടുംബജീവിതം ഉറപ്പാക്കാനും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും സാമൂഹികവും വൈകാരികവുമായ സുരക്ഷ നല്‍കാനും യുവാക്കളെ തനിമയിലേക്കും വേരുകളിലേക്കും മടങ്ങുകയാണ് പരിഹാരം.രാജ്യത്ത് 16 കോടിയിലധികം ആളുകള്‍ മയക്കുമരുന്നിന് അടിമകളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വന്തം നാടും ലഹരിമുക്തമാക്കാന്‍ യുവാക്കള്‍ പ്രവര്‍ത്തിക്കണം. വിഎച്ച്പി അതിന്റെ 72,000 യൂണിറ്റുകള്‍, 27,000 സത്സംഗങ്ങള്‍, 52,000 ബജ്രംഗ്ദള്‍ കമ്മിറ്റികള്‍, 25,000 ദുര്‍ഗാ വാഹിനി കമ്മിറ്റികള്‍, 20,000 സംസ്‌കാര കേന്ദ്രങ്ങള്‍ എന്നിവയിലൂടെ രാജ്യമെമ്പാടും അവബോധം നല്‍കുമെന്നും ജെയിന്‍ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: