എമ്പുരാനിൽ സെൻസർ ബോർഡ് കത്തിവെച്ച പശ്ചാത്തലത്തിൽ ടിക്കറ്റ് ബുക്കിങ് വീണ്ടും കുതിക്കുന്നു. ഓരോ മണിക്കൂറിലും ടിക്കറ്റ് വില്പന കുതിക്കുകയാണ്. റീ എഡിറ്റിംഗിന് മുൻപ് കാണും എന്ന വാശിയിലാണ് എല്ലാവരും. ഇന്ന് വൈകുന്നേരം സിനിമയുടെ ബുക്കിംഗ് ഒരു മണിക്കൂറിൽ 14.45 K എന്ന നിരക്കിലായിരുന്നുവെങ്കിൽ ഇപ്പോൾ മണിക്കൂറിൽ 28.29 K എന്ന നിലയിലേക്ക് കുതിച്ചിരിക്കുകയാണ്. ചിത്രം ഇപ്പോൾ ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങുമാണ്
