ഇടുക്കി ഇരട്ടയാറില്‍ കോണ്‍ഗ്രസ് നേതാവിന്റെ കടയില്‍ നിന്ന് 7 കിലോ കഞ്ചാവ് പിടികൂടി. കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമായ എസ്.രതീഷിന്റെ കടയില്‍ നിന്നുമാണ് കട്ടപ്പന പൊലീസ് കഞ്ചാവ് പിടികൂടിയത്
ഐ എൻ ടി യു സി ഇരട്ടയാർ മണ്ഡലം പ്രസിഡൻ്റായ രതീഷ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസിൻ്റെ പ്രതിനിധിയാണ്.
ഇടുക്കി ഇരട്ടയാറില്‍ കോണ്‍ഗ്രസ്സ് പഞ്ചായത്ത് അംഗമായ രതീഷിന്റെ കടയില്‍ നിന്നും 7 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. കട്ടപ്പന പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു രതീഷിന്റെ ഇരട്ടയാർ പമ്ബ് ജങ്ഷനിലുള്ള എസ്.ആർ ചെമ്ബക്കര ഫിഷറീസില്‍ പൊലീസ് റെയ്‌ഡ് നടത്തിയത്.
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസിൻ്റെ പ്രതിനിധിയായ രതീഷ് ഐ.എൻ.ടി.യു.സി ഇരട്ടയാർ മണ്ഡലം പ്രസിഡന്റാണ്. ഉപ്പുകണ്ടം ആലേപുരക്കല്‍ എസ് രതീഷ് , രതീഷിന്റെ തൊഴിലാളികളായ ഒഡീഷ സ്വദേശികള്‍ സമീർ ബെഹ്‌റ, ലക്കി മായക് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കട്ടപ്പന എസ്.ഐ എബി ജോർജും സംഘവുമാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്. ഇത്രയധികം കഞ്ചാവ് രതീഷിന് എവിടെ നിന്നാണ് ലഭിച്ചതെന്നടക്കമുള്ള വിവരങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്.
