തിരുവല്ലയിലെ പൊടിയാടിയിൽ പുലിയിറങ്ങി. തിരുവല്ല – മാവേലിക്കര റോഡിൽ പൊടിയാടി മണിപ്പുഴ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് പിൻവശത്തുള്ള റോഡിലാണ് പുലിയെ കണ്ടത്. ഇന്ന് രാവിലെ ആറുമണിയോടെ കോൺക്രീറ്റ് റോഡിൽ നിൽക്കുന്ന പുലിയെ മണിപ്പുഴ തൈപ്പടവിൽ വീട്ടിൽ സംഗീതയാണ് കണ്ടെത്തിയത്. സംഭവം ഉടൻതന്നെ വാർഡ് മെമ്പർ എൻ എസ് ഗിരീഷ് കുമാറിനെ വിവരം അറിയിച്ചു.
കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണിൽ പുലിയുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലേക്ക് പുലി നടന്നകലകുകയായിരുന്നു. കണ്ടത് പുലിയെ തന്നെ ആണെന്ന് നാട്ടുകാർ പറഞ്ഞു. കാട് നിറഞ്ഞ ആളൊഴിഞ്ഞ പുരയിടത്തിൽ പുലി ഉണ്ടെന്ന് ആണ് പറയപ്പെടുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതായി വാർഡ് മെമ്പർ പറഞ്ഞു.

