Headlines

കേരളത്തില്‍ വാട്‌സാപ്പ് ഹാക്കിങ്ങിൽ 500ഓളം പരാതികൾ





വാട്‌സാപ്പ് ഹാക്കിങ്ങുമായി ബന്ധപ്പെട്ട് സൈബർ പോലീസിന് ഈ വർഷം ഇതുവരെ ലഭിച്ചത് 500 ഓളം പരാതികൾ.

ഹാക്ക് ചെയ്യപ്പെട്ട വാട്‌സാപ്പ് അക്കൗണ്ട് വഴിയുളള തട്ടിപ്പിലൂടെ ഒട്ടേറെപ്പേർക്കാണ് പണം നഷ്ടമായത്.

ഹാക്ക് ചെയ്യപ്പെട്ട വാട്‌സാപ്പിൽ നിന്നുള്ള കോൺടാക്ടുകളിലേക്ക് എംപരിവാഹന്റെ പേരിലും മറ്റും സന്ദേശങ്ങൾ അയച്ചുള്ള തട്ടിപ്പുകളും വ്യാപിക്കുന്നു.

ഹാക്ക് ചെയ്യപ്പെട്ട ഫോണിലെ കോൺടാക്ടുകളിലേക്കും തട്ടിപ്പ് സന്ദേശങ്ങളാണ് എത്തുന്നത്. തട്ടിപ്പ് ലിങ്കുകളിലേക്ക് ക്ലിക്ക് ചെയ്യാനും ഹാക്ക് ചെയ്യപ്പെട്ട ഫോൺ ഉടമയുടെ പേരിൽ പണം ആവശ്യപ്പെട്ടും ഒക്കെയാണ് സന്ദേശങ്ങൾ എത്തുന്നത്.

സുഹൃത്തുക്കളുടെ വാട്‌സാപ്പിൽ നിന്ന് തന്നെ സന്ദേശങ്ങൾ എത്തുമ്പോൾ തട്ടിപ്പുകാരുടേതെന്ന് അറിയാതെ പലരും അവ തുറക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ അവരുടെ ഫോണുകളും ഹാക്ക് ചെയ്യപ്പെടുകയാണ്.

വാട്‌സാപ്പ് ഹാക്ക് ചെയ്യപ്പെട്ട് വീണ്ടും ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുമ്പോൾ ഒടിപി നൽകേണ്ടി വരും. എന്നാൽ അതിന് കഴിയാതെ 12 മുതൽ 24 മണിക്കൂർ വരെ വാട്‌സാപ്പ് പ്രവർത്തന രഹിതമാകുന്നു.

ഈ സമയത്താണ് ഹാക്ക് ചെയ്ത ഫോണിലെ കോൺടാക്ട് ലിസ്റ്റിലെ നമ്പറുകളിലേക്ക് ഫോൺ ഉടമയുടെ പേരിൽ തട്ടിപ്പ് സന്ദേശങ്ങൾ എത്തുന്നതെന്ന് സൈബർ പോലീസ് പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: