Headlines

വിജയിയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം പത്തായി; നിരവധി പേർക്ക് പരിക്ക്

ചെന്നൈ:തമിഴ്‌നാട്ടിലെ കരൂരിൽ ടിവികെ നേതാവ് വിജയിയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം പത്തായി. കുട്ടികളടക്കം 20 പേർ കുഴഞ്ഞു വീണു.നിരവധി പേരുടെ നില ഗുരുതരമാണ്.മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ

അതീവഗുരുതരാവസ്ഥയിലുള്ള മൂന്ന് കുട്ടികളെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു റാലിയെന്നാണ് അറിയുന്നത്. ഉച്ചക്ക് ഒരു മണിക്ക് എത്തേണ്ടിയിരുന്ന വിജയ് വൈകിട്ട് ഏഴരയോടെയാണ് അദ്ദേഹം കരുരിലെത്തുന്നത്. തുടർന്നുണ്ടായ തിരക്കിലാണ് ദുരന്തമുണ്ടായത്.

അപകടം ഉണ്ടായതിനു പിന്നാലെ തന്റെ പ്രസംഗം പൂർത്തിയാക്കാതെ വിജയ് സംഭവസ്ഥലത്ത് നിന്നും മടങ്ങി.

കരൂർ ജില്ലാ കലക്‌ടറോട് സ്ഥലത്തെത്തി വൈദ്യസഹായം ഒരുക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു.എഡിജിപി (ക്രമസമാധാനം) ഡേവിഡ്‌സൺ ദേവാശിർവ്വതം ദുരന്ത സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ആരോഗ്യമന്ത്രിയും സ്കൂൾ വിദ്യാഭ്യാസ മന്ത്രിയും കരൂരിലേക്ക് ഉടൻ എത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: