Headlines

അമ്മത്തൊട്ടിലിൻ്റെ ചരിത്രത്തിലാദ്യമായി ഒരേ ദിനം മൂന്നു കുഞ്ഞുങ്ങൾ;അവർ  അക്ഷര, വീണ അഹിംസ

തിരുവനന്തപുരം: അമ്മത്തൊട്ടിലിൻ്റെ ചരിത്രത്തിലാദ്യമായി ഒരേ ദിനം മൂന്നുകുഞ്ഞുങ്ങൾ. ലഭിച്ചത് മൂന്നും പെൺകുട്ടികളെയാണെന്നത് ശ്രദ്ധേയമാണ്. രണ്ട് കുഞ്ഞുങ്ങളെ തിരുവനന്തപുരത്തും ഒരു കുഞ്ഞിനെ ആലപ്പുഴയിലും അമ്മത്തൊട്ടിലിൽ ആണ് ലഭിച്ചത്. ആദ്യമായാണ് ഒരുദിവസം മൂന്ന് കുട്ടികളെ ലഭിക്കുന്നതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി പറഞ്ഞു.

ആലപ്പുഴയിൽ 20 ദിവസം പ്രായമായ കുഞ്ഞിനെയാണ് ലഭിച്ചത്. തിരുവനന്തപുരത്ത് കിട്ടിയ കുട്ടികൾക്ക് രണ്ടാഴ്ച പ്രായം വരും. ആലപ്പുഴയിൽ എത്തിയ കുട്ടിക്ക് വീണ എന്നും തിരുവനന്തപുരത്തെത്തിയ രണ്ടു കുട്ടികൾക്ക് അക്ഷരയെന്നും അഹിംസയെന്നും പേരിട്ടു.

ഈ വർഷം ആകെ 23 കുഞ്ഞുങ്ങളെ ലഭിച്ചു. ഇതിൽ 14 പെൺകുട്ടികളും ഒൻപതു ആൺകുട്ടികളും ഉൾപ്പെടുന്നു. ഇന്നലെ കിട്ടിയ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: