Headlines

ഇടുക്കിയിൽ കാപ്പാ കേസ് പ്രതിയേയും കൂട്ടാളികളേയും വെടിയുണ്ടകളുമായി പോലീസ് പിടികൂടി.

പുനലൂര്‍ സ്വദേശികളായ രാജ് ഭവനില്‍ രതീഷ് (44), പൂക്കുടിഞ്ഞിയില്‍ വീട്ടില്‍ എസ് കെ ജയിന്‍ സാം (32), ആനന്ദ ഭവനില്‍ രജിത്ത് കുമാര്‍ എന്നിവരാണ് പിടിയിലായത്. കൊല്ലം ജില്ലയില്‍നിന്ന് പുറത്താക്കിയ കുറ്റവാളിയാണ് ജയിന്‍. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജയിന്‍ പീരുമേട്ടില്‍ കെടിഡിസിയുടെ ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടത്തില്‍ രഹസ്യമായി താമസിച്ചു വരികയായിരുന്നു. കെട്ടിടത്തിന്റെ കെയര്‍ ടേക്കര്‍ പുനലൂര്‍ മണിയാര്‍ സ്വദേശി രതീഷാണ് ഇയാള്‍ക്ക് ഇവിടെ താമസിക്കാന്‍ സൗകര്യം ഒരുക്കിക്കൊടുത്തത്. പിടിയിലായ പ്രതികളുടെ പക്കല്‍നിന്നും നാടന്‍ തോക്കില്‍ ഉപയോഗിക്കുന്ന മൂന്ന് തിരകളും കണ്ടെത്തി. മൂന്നുപേരെയും പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: