Headlines

കോടതി നടപടിക്കിടെ പ്രതികളുടെ ദൃശ്യം ചിത്രീകരിച്ചു; സിപിഎം വനിതാ നേതാവ് കസ്റ്റഡിയിൽ

കണ്ണൂരിൽ കോടതി നടപടിക്കിടെ പ്രതികളുടെ ദൃശ്യം ചിത്രീകരിച്ചതിന് സിപിഎം വനിതാ നേതാവ് കസ്റ്റഡിയിൽ. പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ കെ.പി ജ്യോതിയെ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്.

കോടതിയിലെ സാക്ഷി വിസ്താരത്തിനിടെ പ്രതികളുടെ ദൃശ്യം മൊബൈലിൽ ചിത്രീകരിച്ചതിനാണ് നടപടി. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ധനരാജ് വധക്കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് സംഭവം. പ്രതികളുടെ ദൃശ്യം പകർത്തുന്നതിനി ജഡ്ജാണ് ജ്യോതിയെ കസ്റ്റഡിയിലെടുക്കാൻ ആവശ്യപ്പെട്ടത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: