തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു. തൈക്കാട് വാർഡിൽ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് എ. കസ്തൂരി മത്സരിക്കും. സിപിഎം നേതാവായിരുന്ന കെ. അനിരുദ്ധൻ്റെ മകനും മുൻ എംപി എ. സമ്പത്തിന്റെ സഹോദരനുമാണ് കസ്തൂരി.
സിപിഎം നേതാവ് കെ. അനിരുദ്ധൻ്റെ മകനും എ. സമ്പത്തിൻ്റെ സഹോദരനും എന്ന വിശേഷണത്തോടെയാണ് കസ്‌തൂരിയെ ബിജെപി ജില്ലാ പ്രസിഡന്റ്റ് കരമന ജയൻ സ്വാഗതംചെയ്‌തത്. കുമ്മനം രാജശേഖരൻ കസ്തൂരിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
കുമ്മനത്തെ കാൽ തൊട്ടുവണങ്ങിയതിനുശേഷണാണ് കസ്തൂരി സഹപ്രവർത്തകരെ അഭിവാദ്യം ചെയ്തത്.
31 പേരുടെ പട്ടികയാണ് ബിജെപി വ്യാഴാഴ്‌ച പുറത്തിറക്കിയത്. മുന്നണി ധാരണ പ്രകാരം മൂന്നു സീറ്റുകളിൽ ബിഡിജെഎസ് മത്സരിക്കും
നിലവിൽ എൽഡിഎഫിന്റെ സിറ്റിങ് വാർഡാണ് തൈക്കാട്. ജി. വേണുഗോപാൽ ആണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിൽ സിഎംപി മത്സരിക്കുന്ന വാർഡ് ആണിത്. എം.ആർ. മനോജ് ആണ് യുഡിഎഫ് സ്ഥാനാർഥി


