തിരുവനന്തപുരം:2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, കൊല്ലം റൂറല്‍, പത്തനംതിട്ട, കൊച്ചി സിറ്റി, കണ്ണൂര്‍ സിറ്റി, കാസറഗോഡ് എന്നീ പോലീസ് ജില്ലകളില്‍ നിന്നുള്ള സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ പരിഗണിക്കുന്നതിനായി ദേശീയ വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന അദാലത്ത് (ഡിസംബര്‍ 19, വെള്ളിയാഴ്ച) ഉച്ചക്ക് ഒരു മണിമുതല്‍ തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിലെ മൈന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും.
പ്രസ്തുത അദാലത്തിന്‍റെ ഉദ്ഘാടനം ദേശീയ വനിതാ കമ്മീഷന്‍ അംഗം ദലീന ഘോങ്ങ്ധൂപ് നിര്‍വ്വഹിക്കും. പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്.ശ്രീജിത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പരിശീലന വിഭാഗം ഐ.ജി ഗുഗുലോത്ത് ലക്ഷ്മണ്‍, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയും ജനമൈത്രി സുരക്ഷാ പദ്ധതിയുടെ സ്റ്റേറ്റ് നോഡല്‍ ഓഫീസറുമായ എസ്.അജീത ബീഗം, പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പാള്‍ ജയശങ്കര്‍ ആര്‍, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയും സീനിയര്‍ സിവില്‍ ജഡ്ജുമായ എസ്. ഷംനാദ്, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ എം.ഡി ബിന്ദു വി.സി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
അന്നേ ദിവസം സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് അദാലത്തില്‍ പങ്കെടുക്കാവുന്നതും അവരുടെ പരാതികള്‍ ദേശീയ വനിതാ കമ്മീഷന് മുന്‍പാകെ സമര്‍പ്പിക്കാവുന്നതുമാണ്.


