പൊന്നാനിയിൽ റിട്ട. അധ്യാപികയുടെ വീട്ടിൽ കവർച്ച നടത്തിയ കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. പൊന്നാനി പള്ളപ്രം കക്കൂങ്ങൽ അശ്വതി (38) യെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.
പൊന്നാനി വിജയമാതാ കോൺവെൻറ് സ്കൂളിന് സമീപം താമസിക്കുന്ന വയോധികരായ മിലിട്ടറി ഉദ്യോഗസ്ഥനും ഭാര്യ റിട്ട. അധ്യാപികയും താമസിക്കുന്ന വീട്ടിൽനിന്ന് ഒരു വർഷത്തിനിടെ 17 പവൻ സ്വർണാഭരണങ്ങളും വിലയേറിയ മദ്യ കുപ്പികളും റാഡോ വാച്ചും കളവ് പോയ കേസിലാണ് വീട്ടു ജോലിക്കാരി പിടിയിലായത്. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി മഞ്ചേരി വനിതാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.


