Headlines

വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

കോഴിക്കോട്: കോഴിക്കോട് കക്കട്ടിലിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വടകര ലോകനാര്‍കാവ് സ്വദേശിനി മീത്തലെ മത്തത്ത് സിന്ധു(45) ആണ് മരിച്ചത്. മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേയായിരുന്നു അപകടം. റോഡിലെ കുഴിയിൽ വീണതിനെത്തുടർന്ന് ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയും സിന്ധു റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കക്കട്ടിലിന് സമീപം നിട്ടൂരിൽ വെച്ചായിരുന്നു അപകടം.


റോഡിലെ കുഴിയില്‍ ചാടിയ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞതോടെ സിന്ധു വാഹനത്തിൽ നിന്ന് തെറിച്ച റോഡിലേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ സിന്ധുവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇവരെ ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിന്ധുവിന്റെ ജീവൻ നഷ്ടമായിരുന്നു. മൃതദേഹം വടകര ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് തുടർ നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടുനൽകും. ഭര്‍ത്താവ്: പ്രേമന്‍. മക്കള്‍: അഭിഷേക്(മര്‍ച്ചന്റ് നേവി), അദ്വൈത് (എറണാകുളം).

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: