കൊച്ചി ഫിഷിംഗ് ഹാർബറിൽ ബോട്ടിലെ ജീവനക്കാർ തമ്മിലുണ്ടായ വാക്കേറ്റം അക്രമത്തിൽ കലാശിച്ചു. സംഘർഷത്തിനിടെ വെട്ടേറ്റ ജോസഫ് എന്ന തൊഴിലാളിയെ പരിക്കുകളോടെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്.
സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിയായ അധിനാഷിനെ ഹാർബർ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തിപരമായ തർക്കങ്ങളാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്


