കർണാടക: പ്രായപൂർത്തിയാകാത്ത മകളെ വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും, മംഗളൂരുവിൽ എത്തിച്ച് പലർക്കും കാഴ്ച വെക്കുകയും ചെയ്ത സംഭവത്തിൽ പിതാവും മുത്തശിയുമടക്കം പത്ത് പേർ അറസ്റ്റിൽ. പണത്തിന് വേണ്ടിയാണ് 16കാരിയായ മകളെ പിതാവ് പലർക്കും കാഴ്ചവെച്ചത്. ഇത് ഒത്താശ ചെയ്തതാവട്ടെ കുട്ടിയുടെ പിതാവിൻ്റെ അമ്മയും. കർണാടകത്തിലെ കാടൂരിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. ആറ് ദിവസങ്ങളിലായി നിരവധിപേരാണ് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്. തിരികെ വീട്ടിലെത്തിയ ശേഷം കുട്ടി ഈ വിവരം അമ്മാവനെയും അമ്മയുടെ അമ്മയെയും അറിയിച്ചതാണ് സംഭവം പുറംലോകമറിയുന്നത്. ഇതേ തുടർന്ന് കുട്ടിയുടെ അമ്മവൻ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് 16കാരിയുടെ അച്ഛനെയും മുത്തശ്ശിയേയും ആളുകളെ പിടികൂടിയത്. പ്രതികൾക്ക് എതിരെ പോക്സോ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതിക്രമത്തിന് ഇരയായ പെൺകുട്ടിക്ക് അമ്മയില്ല


