കണ്ണൂർ: സ്കൂൾ കെട്ടിടത്തിൻ്റെ മുകളിൽ നിന്നും താഴേക്ക് ചാടി പ്ലസ് ടു വിദ്യാർത്ഥിനി. കണ്ണൂർ പയ്യാവൂരിലായിരുന്നു സംഭവം. പയ്യാവൂർ സെക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് കെട്ടിടത്തിൻ്റെ മുകളിൽ നിന്നും താഴേക്ക് ചാടിയത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ എട്ടേകാലോടെ ആയിരുന്നു സംഭവം.
സ്കൂളിൽ പ്രാക്ടിക്കൽ മോഡൽ പരീക്ഷകൾ നടക്കുകയായിരുന്നു. ഇതിനിടെയാണ് വിദ്യാർത്ഥിനി കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് താഴേക്ക് ചാടിയതെന്നാണ് വിവരം. സ്കൂൾ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ കുട്ടി ചാടിയത്. നന്നായി പഠിക്കുന്ന വിദ്യാർത്ഥിനിയാണെന്നും സ്കൂളിൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സെക്രട്ട് ഹാർട്ട് സ്കൂൾ പ്രിൻസിപ്പൽ കെ ബിനോയ് വ്യക്തമാക്കി. കുട്ടി എന്തെങ്കിലും മാനസിക ബുദ്ധിമുട്ട് നേരിടുന്നുണ്ടോ എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും സ്കൂൾ അധികൃതർ മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടുതൽ വിവരങ്ങൾ അറിയില്ലെങ്കിൽ അന്വേഷിക്കേണ്ട ആവശ്യകത പ്രിൻ സിപ്പൽ ബിനോയ് കൂട്ടിച്ചേർത്തു


