Headlines

കോള്‍ഡ്‌റിഫ് സിറപ്പ് ദുരന്തത്തില്‍ ഒരു മരണംകൂടി; നാല് മാസം കോമയിലായിരുന്ന നാല് വയസുകാരൻ മരിച്ചു




ഇൻഡോർ: വിഷാംശമുള്ള കോള്‍ഡ്‌റിഫ് കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് നാല് മാസത്തിലേറെ കോമ അവസ്ഥയിലുണ്ടായിരുന്ന നാല് വയസുകാരൻ മരിച്ചു.

ടിക്കബാരി ഗ്രാമത്തില്‍ നിന്നുള്ള ഹർഷ് ആണ് ഞായറാഴ്ച രാത്രി മരിച്ചത്.കഴിഞ്ഞ സെപ്റ്റംബർ മാസം മുതല്‍ നാഗ്പൂർ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

വിഷാംശമുള്ള കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി 24 ലേറെ കുട്ടികള്‍ക്കാണ് മധ്യപ്രദേശില്‍ ജീവൻ നഷ്ടപ്പെട്ടത്. ഛർദിയും പനിയും മൂത്രം പോവാത്ത അവസ്ഥയുമായിരുന്നു കഫ് സിറപ്പ് കഴിച്ചവർക്ക് ഉണ്ടായിരുന്നത്. പിന്നീട് നടന്ന പരിശോധനകളില്‍ മാരകവിഷാംശമായ ഡയറ്റ്‌ലീൻ ഗ്ലൈക്കോളിന്റെ സാന്നിധ്യം കഫ്‌സിറപ്പില്‍ കണ്ടെത്തിയിരുന്നു. തുടർന്ന്, മരുന്ന് നിരോധിക്കുകയും ചെയ്തിരുന്നു.

ചെന്നൈയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ 48 ശതമാനത്തിലേറെ ഡയറ്റ്‌ലീൻ ഗ്ലൈക്കോളിന്റെ സാന്നിധ്യം കോള്‍ഡ് റിഫ് കഫ് സിറപ്പില്‍ കണ്ടെത്തിയത്. ഇത് വൃക്കയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന പദാർത്ഥമാണ്. കുട്ടികളുടെ മരണത്തെ തുടർന്ന് കമ്ബനി സ്ഥാപകനും ഈ മരുന്ന് എഴുതി നല്‍കിയ ഡോക്ടറേയും അറസ്റ്റ് ചെയ്തിരുന്നു. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുള്ള ‘സ്രേസൻ ഫാർമസ്യൂട്ടിക്കല്‍സ്’ ആണ് മരുന്നിന്റെ നിർമ്മാതാക്കള്‍

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: